വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ് കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. Poison Nut Tree, Snake-wood, Quaker button ഇങ്ങനെയെല്ലാം ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Strychnos nux-vomica Linn എന്നാണ്. ഇത് Loganiaceae കുടുംബത്തിലെ ഒരംഗമാണ്[1]. ഇതിന്റെ വിത്ത് അല്ലെങ്കില്‍ കുരു വളരെയധികം കയറ്റുമതി സാധ്യതയുള്ളതുമാണ്[2] ..
ദക്ഷിണേന്ത്യയിലെ ഇല കൊഴിയും വനങ്ങളിലും ശുഷ്ക വനങ്ങളിലും കാണപ്പെടുന്ന ഇടത്തരം വൃക്ഷം. വൃക്ഷഭാഗങ്ങളില്‍ വിഷാംശം. ദീര്‍ഘ അണ്ഡാകൃതിയിലുള്ള ഇലയ്ക്ക് കടും പച്ച നിറം. ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളില്‍ പൂക്കുന്നു. പൂക്കള്‍ക്ക് പച്ച കലര്‍ന്ന വെള്ള നിറം. നവംബര്‍ - മാര്‍ച്ചില്‍ കായ് പാകമാകുന്നു. കടും ഓറഞ്ച് നിറമുള്ള ഗോളാകൃതിയിലുള്ള കായ്ക്കുള്ളില്‍ നാലോ അഞ്ചോ പരന്ന വിത്തുകള്‍ കാണും. വരള്‍ച്ച സഹിക്കാന്‍ കഴിവുള്ള കാഞ്ഞിരം തണലില്‍ നന്നായി വളരുന്നു. ഇലകളോ സസ്യഭാഗങ്ങളോ കന്നുകാലികള്‍ തിന്നാറില്ല. വിത്തില്‍ ചെറിയ അളവില്‍ ഔഷധമായി ഉപയോഗിക്കാന്‍ കഴിയുന്ന ആല്‍ക്കലോയ്ഡ്കള്‍ ഉണ്ട്. എന്നാല്‍ അമിതമായി സത്ത് ഉള്ളില്‍ ചെല്ലുന്നത് വലിയ അപകടമാണ്. നാഡി രോഗങ്ങള്‍ക്കും കുഴിനഖത്തിനും ശമനമുണ്ടാക്കുന്നു. വിത്ത് ദിവസേന മാറ്റുന്ന ഗോമൂത്രത്തില്‍ ഏഴ് ദിവസം ഇട്ടുവച്ചതിനു ശേഷം പശുവിന്‍ പാലില്‍ ഇട്ടുവച്ച് നിഴലില്‍ ഉണക്കിയാണ് ശുദ്ധീകരിക്കുന്നത്. ആയുര്‍വേദത്തിലും അലോപ്പതിയിലും ഹോമിയോപ്പതിയിലും മരുന്നിനായി ഉപയോഗിക്കുന്നു. ചിതല്‍ തിന്നാത്ത തടി പണിയായുധങ്ങളും കട്ടിലും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പഴയകാലത്തെ വണ്ടിച്ചക്രങ്ങള്‍ കാഞ്ഞിരത്തടി കൊണ്ടാണുണ്ടാക്കിയിരുന്നത്.
ചിത്രം.കടപ്പാട് : കാര്‍മെന്‍ ഗാള്‍ഡെയിംസ് സ്മിത്ത്‌സോണിയന്‍ ഇന്‍സ്റിറ്റ്യൂട്ട്
No comments:
Post a Comment