പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട (വജ്രവല്ലി).. ശാസ്ത്ര നാമം സിസ്സസ് ക്വാഡ്രാഗുലാരിസ് (Cissus quadrangularis) എന്നാണ്. ഇംഗ്ലീഷില്‍ bone setter എന്നും അറിയപ്പെടുന്നു.
വള്ളിയായി മരങ്ങളില്‍ പടര്‍ന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. നാലു മൂലകലുള്ള നീണ്ട ക്യാപ്സ്യുളുകളുടെ ചങ്ങല പോലെയാണ് ഇത് കാണപ്പെടുന്നത്.അതുകൊണ്ടാണ് ഇതിനെ ചങ്ങലംപരണ്ട എന്ന് വിളിക്കുന്നത്. ഓരോ സന്ധികളില്‍ നിന്നും ഇലകളും എതിര്‍ഭാഗത്ത് നിന്നും സ്പ്രിംഗ് പോലുള്ള പിടിവള്ളികളും പുറപ്പെടുന്നു. ഈ ചെടിയുടെ പൂക്കള്‍ വളരെ ചെറുതാണ്.ചുവന്ന കായ്കളില്‍ ഒരു വിത്തുണ്ടായിരിക്കും. ഇല ഭക്ഷ്യയോഗ്യമാണ്.
സംസ്കൃതത്തില്‍ അസ്ഥി സംഹാരി എന്നാണ് ചങ്ങലംപരണ്ടയുടെ പേര്.ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തി ഉള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്. വയറ്റു വേദനയ്ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളന്‍പുളിയും ഉപ്പും ചേര്‍ത്ത് കഴിക്കാറുണ്ട്.ഇതിന്റെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന , ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭഗത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണു. കഫം, വാതം എന്നിവയെ ശമിപ്പിക്കും. ഒടിഞ്ഞ അസ്ഥിയെ കൂട്ടിച്ചേര്‍ക്കും.രക്തം സ്തംഭിപ്പിക്കും.വിശപ്പുണ്ടാക്കും.ആര്‍ത്തവ ക്രമീകരണത്തിനും നല്ലത്.
No comments:
Post a Comment