ദക്ഷിണേഷ്യയില്‍ കാണപ്പെടുന്ന ഒരിനം മുല്ലയാണ് പിച്ചി (ശാസ്ത്രീയനാമം: Jasminum grandiflorum). പിച്ചകം എന്ന വാക്കില്‍ നിന്നാണ് പിച്ചിപ്പൂവ് എന്ന പേര് വന്നത്. മുല്ല ചെടിയില്‍ നിന്ന് വ്യത്യസ്തമായി ഇതിന്റെ വള്ളികള്‍ കൂടുതല്‍ നീളത്തിലും ഇലകള്‍ ചെറുതുമാണ്. അതുപോലെ ഇതിന്റെ മൊട്ടു മുല്ലയെ അപേഷിച്ച് കൂര്‍ത്തും, ഇതളുകള്‍ ചെറുതുമാണ്. മുല്ലപ്പൂവിനെ പോലെ പിച്ചിപ്പൂവും വളരെ സുഗന്ധം ഉള്ളവയാണ്. ഒലിയേഷ്യേ എന്ന കുടുംബത്തിലെ ജാസ്മീനും എന്ന ജനുസ്സില്‍ പെട്ട മുല്ലപ്പൂവിന്റെ മറ്റൊരു വക ഭേദം. ഇതിനെയും ഇംഗ്ലീഷില്‍ ജാസ്മിന് എന്നാണ് പറയുന്നത്.
മറ്റു സസ്യങ്ങളില്‍ പറ്റിപ്പിടിച്ചു വളരുന്ന പിച്ചി 2 മുതല്‍ 4 വരെ മീറ്റര്‍ ഉയരത്തില്‍ വളരുന്നു. ഇവ ഇലകള്‍ പൊഴിയുകയും പിന്നീടു തളിര്‍ക്കുകയും ചെയ്യുന്ന ഇനം കുറ്റിച്ചെടിയാണ്. ഒരു തണ്ടില്‍ 5 മുതല്‍ 11 വരെ ഇലകള്‍ വളരുന്നു. 5 മുതല്‍ 12 വരെ സെന്റീമീറ്റര്‍ വലിപ്പമുള്ള കടും പച്ച നിറത്തിലുള്ള ഇലകള്‍ വിപരീതദിശയിലാണ് വളരുന്നത്. പൂക്കളുടെ അടിഭാഗം 13 മുതല്‍ 25 വരെ മില്ലീമീറ്റര്‍ വിസ്താരമുള്ളവയാണ്. വെള്ളനിറത്തിലുള്ള പൂക്കളില്‍ അഞ്ച് ഇതളുകളാണുള്ളത്. ഇവയ്ക്ക് 13 മുതല്‍ 22 വരെ മില്ലീമീറ്റര്‍ വലിപ്പമുണ്ടാകും. ഹൃദ്യമാര്‍ന്ന സുഗന്ധമുള്ളവയാണ് പൂക്കള്‍. മഴ കുറഞ്ഞ കാലാവസ്ഥയില്‍ വന്‍തോതില്‍ പൂക്കള്‍ ഉണ്ടാകുന്നു.
No comments:
Post a Comment