ഇലകളുടെ വൈവിധ്യവും നിറങ്ങളും കൊണ്ട് ആകര്‍ഷമായാ ഒരു അലങ്കാര സസ്യമാണ് കോളിയസ്. (ആംഗലേയം:Coleus). ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന ഈ സസ്യത്തിന്റെ പല നിറത്തിലും ആകൃതിയിലും കാണപ്പെടുന്ന ഇലകളോട് കൂടിയ ഈ സസ്യം ലോകത്ത് മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഉദ്യാനസസ്യമായി തന്നെ പരിപാലിക്കുന്നു. ഇതിന്റെ തണ്ടുകള്‍ ഒടിച്ചു നട്ടാണ് സാധാരണയായി വംശവര്‍ദ്ധന നടത്തുന്നത്.
നീര്‍വാഴ്ചയും തണലും ലഭിക്കുന്നിടങ്ങളില്‍ നല്ല രീതിയില്‍ വളാരുന്ന ഇവയുടെ പൂക്കള്‍ വളരെ ചെറുതും തണ്ടുകളുടെ അഗ്രത്തായി കുലകളായി കാണപ്പെടുന്നു. ഇത്ര അധികം വര്‍ണങ്ങളില്‍ ഇലകളുള്ള അലങ്കാരചെടികള്‍ അപൂര്‍വമാണ് ഇതിന്റെ ജന്മസ്ഥലം ജാവ ദീപുകള്‍ ആണ്, ഇതിന്റെ ഇലകളില്‍ ആണ് വര്‍ണ്ണ വസന്തം മുഴുവന്‍. വിത്തുവഴിയും തന്ടുകളിൽനിന്നു നിന്നും ഒക്കെ പുതിയ ചെടി വളര്‍ത്തി എടുക്കാവുന്നതാണ്..അത്ര അധികം ഉയരം വക്കാത്ത ചെടിയാണ് ഇത് സ്വാഭാവികമായി നിറയെ ശാഖകള്‍ കാണാവുന്നതാണ് കടും ചുവപ്പിലാണ് ആദ്യകാലങ്ങളില്‍ കണ്ടിരുന്നത് എങ്കിലും ഇപ്പോള്‍ മറൂണ്‍, ഓറന്ച്, പർപിൾ,എന്നീ വര്‍ണങ്ങളില്‍ കാണപ്പെടുന്നു അധികം ഉയരം വക്കാത്ത രീതിയിലും, പൂവിടാതെയും ആണ് കോളിയസ് വളര്‍ത്താന്‍ ഉത്തമം അല്ലങ്ങില്‍ അത് ചെടിയുടെ ഭംഗി കുറയാനും എളുപ്പം വാടി അഴുകി പോകാനും കാരണമായേക്കാം
No comments:
Post a Comment