പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു നിത്യഹരിതവൃക്ഷമാണ് കല്ലുഞാവൽ. (ശാസ്ത്രീയനാമം: Syzygium tamilnadensis). പൊരിയൻ, കൽമോനി എന്നീ പേരുകളുമുണ്ട്. Sea Apple എന്നും അറിയപ്പെടുന്നു.15 മീറ്റർ വരെ ഉയരം വയ്ക്കും. 1000 മീറ്ററിലധികം ഉയരമുള്ള മലകളിലെ നനവാർന്ന നിത്യഹരിതവനങ്ങളിലും മിതോഷ്ണമേഖലാവനങ്ങളിലും ചതുപ്പുകളിലും വളരും.
തവിട്ടുനിറമുഌഅ തൊലി ചെറിയതകിടുകളായി പൊഴിഞ്ഞുപോകും. പൂവിന് ഇളംചുവപ്പുകലർന്ന വെള്ളനിറമാണ്. കുരങ്ങന്മാർക്കും വവ്വാലുകൾക്കും പ്രിയമുള്ള പഴങ്ങൾ. വിത്തുവിതരണം ചെയ്യുന്നതും അവർ തന്നെ. പലമരവുമായി ഈ മരം മാറിപ്പോകാറുണ്ട് . സിംഗപ്പൂരിൽ എല്ലായിടത്തും പാതയോരങ്ങളിൽ ഈ മരം വച്ചുപിടിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment