ഭക്ഷ്യ എണ്ണയായ പനയെണ്ണ അഥവാ പാമോയിൽ (Palm oil) നിർമ്മിക്കാനുപയോഗിക്കുന്ന പനയാണ് എണ്ണപ്പന. എണ്ണപ്പനയുടെ കായിൽ നിന്നുമാണ് എണ്ണ ഉല്പ്പാദിപ്പിക്കുന്നത്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉലപന്നങ്ങൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു.
എണ്ണപ്പന കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണിത് വ്യാപകമായുള്ളത്.
കുറഞ്ഞത് അഞ്ചു മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നതും ഉയർന്ന താപനില (30-32°സെൽഷ്യസ്) ഉള്ളതുമായ പ്രദേശങ്ങളിലാണ് എണ്ണപ്പന നന്നായി വളരുന്നത്. വർഷത്തിൽ ഇരുനൂറോ അതിലതികമോ സെൻറിമീറ്റർ മഴ ലഭിക്കുന്ന സ്ഥലങ്ങളിലും വിവിധ തരം മണ്ണുകളിലും എണ്ണപ്പന വളർത്താം. രണ്ടു മുതൽ നാല് മാസം വരെ വരൾച്ചയുണ്ടായാലും ചെറുത്തുനിൽക്കാൻ ഈ വിളയ്ക്കു കഴിയും. പൂർണ വളർച്ചയെത്തിയ പനയ്ക്ക് വെള്ളക്കെട്ടിനെ ഒരു പരിധി വരെ അതിജീവിക്കാൻ കഴിയുമെങ്കിലും സ്ഥിരമായി വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കടുപ്പമുള്ള ചെങ്കൽ മണ്ണും മണൽ പ്രദേശങ്ങളും യോജിക്കില്ല.
നട്ട്, മൂന്നര-നാല് വർഷത്തിനുശേഷം ആദ്യ വിളവെടുപ്പ് നടത്താം. പാകമായ പഴങ്ങൾ ഉതിർന്നു വീഴാൻ തുടങ്ങുന്നത് വിളവെടുപ്പിന് സമയമായി എന്ന് സൂചിപ്പിക്കുന്നു. കൂടുതൽ വിളഞ്ഞുപോയ കായ്കളിൽ നിന്നും ലഭിക്കുന്ന എണ്ണയുടെ അളവും ഗുണവും കുറയും. ചെറിയ മരങ്ങളിൽ നിന്നും ഉളികൊണ്ട് കുലയുടെ കട മുറിച്ച് കുല വലിച്ചെടുക്കുന്നതാണ് പതിവ്. കുറേകൂടി ഉയരം വെയ്ക്കുമ്പോൾ (10 വർഷം മുതൽ) അരിവാൾത്തോട്ടി ഉപയോഗിച്ചാണ് കുല വെട്ടുന്നത്. എന്നാൽ വളരെ ഉയരത്തിലുള്ള പനയിൽ കയറി കുല വെട്ടിയെടുക്കേണ്ടി വരും.

No comments:
Post a Comment