കേരളത്തിലെ കിഴക്കൻ സഹ്യനിരകളിൽ സുലഭമായി കണ്ടു വരുന്ന ഒരിനം ചെടിയാണു് കലദി. മറ്റു വെളിമ്പറമ്പുകളിലും സാധാരണ കാണപ്പെടുന്ന ചെടിയാണിത്. ഇതിന്റെ
ഔഷധഗുണങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്, നെടുമങ്ങാട് മുതലായ സ്ഥലങ്ങളിൽ ഇതിനെ കദളി എന്നും വിളിക്കുന്നു. മലബാറിൽ ഈ ചെടി അറിയപ്പെടുന്നത് അതിരാണി എന്ന പേരിലാണ്. മധ്യതിരുവിതാംകൂറ് ഭാഗത്ത് കലംപൊട്ടി എന്നാണു് ഈ ചെടി അറിയപ്പെടുന്നത്. കലത്തിന്റെ ആകൃതിയിലുള്ള കായ്കൾ പഴുത്തു മൂക്കുമ്പോൾ പൊട്ടിപ്പിളർക്കുന്നതിനാലാണു് ഈ പേർ വന്നിരിക്കുന്നത്.
തോട്ടുകാര, തൊടുകാര എന്നീ പേരുകളിലും അറിയുന്നു. ഇതിന്റെ വിത്തുകൾ കഴിക്കുകയാണെങ്കിൽ നാവിനു കറുത്ത നിറം വരും എന്നതിൽ നിന്നാണു് കലദിയുടെ ശാസ്ത്രീയ നാമമായ Melastoma malabathricum ഉദ്ഭവിച്ചതു്. melastoma എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ഇരുണ്ട വായ എന്നാണു്. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാട്ടുപഴമാണിത്. ഇംഗ്ലീഷില് Malabar melastome, Indian Rhododendron എന്നൊക്കെയാണ് പേര്. സംസ്കൃതത്തിൽ ഖരപത്രി, ജലശാണി എന്നീ പേരുകളിൽ അറിയപ്പെടുന്നു.

No comments:
Post a Comment