ശുദ്ധജലത്തിൽ വളരുന്ന ഒരു ജല സസ്യമാണ് പിസ്ടിയ. ശാസ്ത്ര നാമം: പിസ്ടിയ സ്ട്രാടിഓട്സ് (Pistia stratiotes). ആഫ്രിക്കയിലെ നൈൽ നദിയിലും വിക്ടോറിയ തടകത്തിലുമാണ് ഇവയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് . ഉഷ്ണ, സമശീതോഷ്ണ മേഖലകളിലെ ജലാശയങ്ങളിൽ ഇന്ന് ഇവ പരക്കെ കാണപ്പെടുന്നു.
ഘനമുള്ള മൃദുവായ ഇളംപച്ച ഇലകൾ, റോസപ്പൂവ് പോലെ അടുക്കി (rosette appearance) ഇവ വെള്ളത്തിൽ പൊങ്ങിക്കിടക്കും. ഇലകളിലും വേരിലും ഉള്ള വായു അറകളുടെ സഹായത്താലാണ് ഇവ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. ഈ ചെടിയുടെ ഇലകൾക്ക് 14 സെ.മീ. വരെ വലിപ്പമുണ്ടാവും. അമ്മ ചെടിയിൽനിന്നും തണ്ടുകൾ ഉണ്ടായി അതിലാണ് അടുത്ത തലമുറ ഉണ്ടാകുന്നത്. ഇലകളുടെ ഇടയിൽ ചെറിയ പൂക്കൾ ഉണ്ടെങ്കിലും വിത്തുകൾ കാണാറില്ല.
പെട്ടന്ന് വളർന്നു കള പോലെ വ്യാപിക്കുന്ന ഇവ ജല ഗതാഗതത്തിന് തടസമാകാറുണ്ട്. പടർന്നു വ്യാപിച്ച് സൂര്യ പ്രകാശത്തിനെ തടയുകയും, വായുവും ജലവുമായുള്ള സമ്പർക്കത്തിന് തടസ്സമുണ്ടാക്കി മത്സ്യമുൾപ്പെടെയുള്ള മറ്റു ജീവജാലങ്ങളെ നശിപ്പിക്കാറുണ്ട്.
ബ്രൂഗിയ മലയി (Brugiya malayi) ഇനം മന്ത് (Lymphatic Filariasis) പരത്തുന്ന മാൻസോണിയ (Mansonia) ജനുസിൽപ്പെട്ട കൊതുകുകളുടെ ജീവചക്രം സാധ്യമാകണമെങ്കിൽ പിസ്ടിയ, കുളവാഴ (Eichornia), ആഫ്രിക്കൻ പായൽ (Salvinia) എന്നീ ജല സസ്യങ്ങൾ എതിന്റെയെങ്കിലും സാന്നിധ്യമില്ലാതെ പറ്റില്ല. പിസ്ടിയ ജല സസ്യത്തിന്റെ ഇലയുടെ അടിയിൽ ആണ് മാൻസോണിയ കൊതുകുകൾ മുട്ടയിടുന്നത് 24 മണിക്കൂറിനുള്ളിൽ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന ലാർവകൾ വെള്ളത്തിൽ പതിക്കുന്നു. ഈ ലാർവയുടെ ശ്വസന നാളത്തിന്റെ മൂർച്ചയുള്ള പല്ല് പോലെയുള്ള (serrated ) അഗ്രം വേരിൽ കുത്തിക്കയറ്റി ഇവ ശ്വസനം സാധ്യമാക്കുന്നു. പ്യുപ്പയും സമാധി ദശ) ഇതേപോലെ ശ്വസിക്കുന്നു.മുട്ടയിൽ നിന്നും കൊതുകുണ്ടാകാൻ കുറഞ്ഞത് 7 ദിവസമെങ്കിലും വേണം.
ഇവയെ വാരി മാറ്റുകയാണ് ഏറ്റവും നല്ല മാർഗം. കള നാശിനികൾ ലഭ്യമാണ്. പിസ്ടിയ ഇലകൾ ഭക്ഷിക്കുന്ന വീവിൽ (Weevil ), നിയോഹൈഡ്രോമസ് (neohydromus) എന്നീ കീടങ്ങളെയും, സ്പോടോപ്ടെര (Spodoptera ) എന്നാ നിശാശലഭത്തെയും ഉപയിഗിച്ചുള്ള ജീവനിയന്ത്രണം (Biological control ) സാധ്യമാണ്.
No comments:
Post a Comment