5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് Ceylon Tea എന്നറിയപ്പെടുന്ന കരുവാളി. (ശാസ്ത്രീയനാമം: Cassine glauca). ചില പ്രദേശങ്ങളിൽ തണ്ണിമരം എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ മിക്ക വനങ്ങളിലും കാണുന്നു. നനവാർന്ന വനങ്ങളിൽ നല്ല വലിപ്പം വയ്ക്കും. ചാരനിറമുള്ള തൊലി ചതുരാകൃതിയിലുള്ള ചെറിയ കഷണങ്ങളായി അടർന്നുപോവാറുണ്ട്. അർദ്ധഹരിതവൃക്ഷമാണ്. കളിമണ്ണിൽ നന്നായി വളരും. ഫർണിച്ചർ ഉണ്ടാക്കാൻ കൊള്ളാം.
വേരിനും തൊലിക്കും ഔഷധഗുണമുണ്ട്. വേരിന്റെ തൊലി അരച്ച് നീരിനു പുരട്ടാം. ഇല പൊടിച്ച് നാസികചൂർണ്ണമായി ഉപയോഗിക്കാം. തടിയിൽ നിന്നും ഒരു നല്ല പശ കിട്ടാറുണ്ട്. ഞൊടിയൻ തേനീച്ചകൾ ഈ മരത്തിന്റെ പോടുകളിൽ കൂടുണ്ടാക്കാറുണ്ട്. താരതമ്യേന വലിയ അടകൾ ഉണ്ടാക്കാൻ കഴിയുന്നതിനാൽ തേൻ ഉൽപ്പാദനവും കൂടുതലായിരിക്കും. കരുവാളിയുടെ കായകൾ തത്തകളും കുയിലുകളും തിന്നാറുണ്ട്. പലമൃഗങ്ങളും ഇവയുടെ ഇലയും കായും ഭക്ഷണമാക്കാറുണ്ട്. തടിയിൽ നിന്നും ജലം പോലുള്ള ഒരു കറ ഊറി വരാറുണ്ട്. വേനലിൽ കാട്ടിലെ മറ്റു മരങ്ങളെല്ലാം ഇൽ പൊഴിച്ച് വരണ്ട് നിൽക്കുമ്പോൾ കരുവാളി നിറയെ പച്ചപ്പോടെയാവും കാണപ്പെടുക
No comments:
Post a Comment