
വര്‍ഷം മുഴുവന്‍ വെളുത്ത പൂക്കളുണ്ടാകുന്ന ഒരു അലങ്കാരവൃക്ഷമാണ് പാരിജാതം. (ശാസ്ത്രീയനാമം: Citharexylum spinosum).അമേരിക്കയിലെ ഫ്ലോറിഡയാണ് ജന്മദേശം. Florida Fiddlewood, Spiny Fiddlewood എന്നെല്ലാം അറിയപ്പെടുന്നു. 50 അടിയോളം ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണിത്. തൂങ്ങിക്കിടക്കുന്ന മധുരമുള്ള ഓറഞ്ച് പഴങ്ങള്‍ തിന്നാന്‍ കൊള്ളുന്നതാണ്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണത്തിനും തേനീച്ചകള്‍ക്ക് തേനിനും പ്രധാനപ്പെട്ട ഒരു മരമാണ് പാരിജാതം.
No comments:
Post a Comment