ഔഷധമായും ഉദ്യാനസസ്യമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ആനക്കൂവ. ചണ്ണക്കൂവ, വെൺകൊട്ടം, മലവയമ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇന്തോനേഷ്യയിലെ ഗ്രേറ്റർ സുൻഡ ദ്വീപുകളാണ് ഈ സസ്യത്തിന്റെ ജന്മദേശം. കോസ്റ്റസ് ജനുസില്‍ പെടുന്നു. കേരളത്തില്‍ ഇത് അര്‍ദ്ധഹരിത - നിത്യഹരിതവനങ്ങളില്‍ കണ്ടുവരുന്നു.
ദിവസവും കുറഞ്ഞത് 3 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഇത് വളര് ത്തേണ്ടത്. വിത്തുകിഴങ്ങ് മുറിച്ചു നട്ടാണ് ഇതിന്റെ കൃഷി ചെയ്യുന്നത്. ഇത്തരം കിഴങ്ങിന് കഷണങ്ങള്‍ മണ്ണും മണലും ഇലപ്പൊടിയും കലര്‍ത്തിയ മിശ്രിതം നിറച്ച ചട്ടിയില്‍ ഒരിഞ്ചു താഴ്ത്തി നട്ടും ആനക്കൂവ വളര് ത്തുന്നു. തണ്ട് മുറിച്ചുനട്ടും ആനക്കൂവ വളര്‍ത്താവുന്നതാണ്.
ഉപയോഗങ്ങള്‍
പനിചികിത്സയില്‍ ഇത് ഫലപ്രധമായി ഉപയോഗിച്ച് വരുന്നു. ഇലകള്‍ ചതച്ച് കുഴമ്പാക്കി നെറ്റിയില്‍ പുരട്ടിയാണ് ഉപയോഗിക്കുന്നത്. സസ്യഭാഗങ്ങള്‍ തിളപ്പിച്ച് കഷായമാക്കി അതില്‍ പനിയുള്ള വ്യക്തി കുളിയ്ക്കുന്ന പതിവും ഉണ്ട്. ജലദോഷം, വാതം, ന്യുമോണിയ തുടങ്ങിയവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. ഇതിന്റെ കിഴങ്ങില്‍ കാര്‍ബോഹൈഡ്രേറ്റ് സമൃദ്ധമായുള്ളതിനാൽ ആനക്കൂവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്.നാരുകള്‍ വേണ്ടത്രയുണ്ട്. ഇന്‍ഡൊനീഷ്യയിലും മറ്റും ഇതിന്റെ ഇളംതണ്ടുകള്‍ പച്ചക്കറിയായി ഉപയോഗിക്കുന്നു. പ്രമേഹചികിത്സയിലും കരള്‍രോഗ ചികിത്സയിലും ഇത് ഫലപ്രധമായി ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തലുകള്‍ പറയുന്നു
എന്റെ ആൽബത്തിലെ പടമാണല്ലേ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്...
ReplyDeletehttps://plus.google.com/u/0/102470328790117053902/posts/2Kah2JEJ3cz
നല്ലൊരു ഉദ്യമമാണ് താങ്ങളൂടേത്... അതിന്റെ പരിസമാപ്തി പൂർണ്ണമാകണമെങ്ങിൽ, മറ്റുള്ളവരുടെ പടങ്ങൾ, അനുമതിയോടെ അവർക്ക് ക്രെഡിറ്റ് നൽകി ബ്ലോഗിൽ ഉപയോഗിക്കുമ്പോഴാണ്... താങ്ങളങ്ങനെ ചെയ്യുമെന്ന് കരുതുന്നു...
ReplyDeleteഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ നല്ല ക്ളാരിറ്റിയുള്ള ഫോട്ടോ കണ്ടപ്പോള്‍ എടുത്തതാണ്. ആ ഫോട്ടോ എടുത്ത നിങ്ങളോട് എല്ലാ കടപ്പാടുകളും അറിയിക്കുന്നു. കൃഷിയിടം സൈറ്റ് ഒരു കാര്യലാഭത്ിന് വേണ്ടി ചെയ്തതല്ല. എന്റെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചെയ്തതായിരുന്നു. പിന്നീട് ഇത് ഒരു റഫറന്‍സ് ബുക്ക് പോലെ ഇതി മുന്നോട്ട് കൊണ്ടുപോയി. കാക്കരെ പോലെയുള്ള ആളുകളുടെ സഹായങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദങ്ങള്‍ അറിയിക്കുന്നു. കൃഷിയെ കുറിച്ചും മരങ്ങളെയും സസ്യങ്ങളെ കുറിച്ചും നല്ല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ കമന്റിടണമെന്നും അറിയിക്കുന്നു. ഇത് പുതിയ തലമുറക്ക് ഒരു ഉപകാരപ്പെടുമെന്ന് വിചാരിക്കുന്നു.
ReplyDelete