ആസറ്ററേഷ്യേ കുടുംബത്തില്‍ പെടുന്ന മനോഹരമായ പുഷ്പങ്ങള്‍ ഉണ്ടാകുന്ന കുറ്റിച്ചെടിയാണ് ഡാലിയ. രണ്ടു വര്‍ഷത്തിനുമേലാണ് ഒരു ചെടിയുടെ ആയുസ്സെങ്കിലും ജീവിതകാലത്തിലുടനീളം പുഷ്പിക്കുന്നു. വേരുകളില്‍ ആഹാരം സൂക്ഷിച്ചു വെക്കുന്ന ചെടിയായതിനാല്‍ ചില രാജ്യങ്ങളിലെ ജനങ്ങള്‍ ഇവയെ ആഹാരത്തിനായും വളര്‍ത്തുന്നു. ഔഷധഗുണമുള്ള ഡാലിയ ചെടിയുടെ തണ്ടുകള്‍ വെള്ളം വലിച്ചു കുടിക്കാനും മറ്റുമായും ഉപയോഗപ്പെടുത്തുന്നുമുണ്ട്. മെക്സിക്കോ, മദ്ധ്യ അമേരിക്ക, കൊളംബിയ എന്നീ രാജ്യങ്ങളാണ് ഈ ചെടിയുടെ ഉദ്ഭവപ്രദേശം.

No comments:
Post a Comment