ഫാബേഷ്യേ കുടുംബത്തിൽപ്പെട്ട, ചുറ്റിപ്പിണഞ്ഞ് നിലം പറ്റി, വർഷത്തിൽ എല്ലാസമയത്തും വളരുന്ന സസ്യം. തണ്ടുകൾക്ക് 30 സെ മി മുതൽ മൂന്ന് മീറ്റർ വരെ നീളമുണ്ടാകും. തണ്ടുകൾക്കും ഇലകൾക്കും വെളുത്ത നിറത്തിൽ മൃദുവായ മുള്ളുകളുടെ ആവരണമുണ്ട്. ഇലകൾ വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ ദിർഘചതുരാകൃതിയിലോ 1 - 8 സെ മി നീളത്തിലും,0.5 - 5 സെ മി വീതിയിലും കാണപ്പെടുന്നു. പൂക്കൾക്ക് വെള്ള, പിങ്ക്; കായ്കൾക്ക് കടുത്ത തവിട്ടു മുതൽ ഇളം ചുവപ്പു വരെ നിറങ്ങൾ. 70 മുതൽ 200 ദിവസങ്ങൾ കൊണ്ട് പുഷ്പിക്കുന്നു. പകൽ ദൈർഘ്യം കുറയുമ്പോൾ ഈ സസ്യം പുഷ്പിച്ചു തുടങ്ങുന്നു.
- കാട്ടുഴുന്നിന്റെ സക്രിയഘടകം കുമാറിൻ വിഭാഗത്തിലെ ആൽക്കല്ലൊയിഡുകളാണ്. അതിൽ പ്രധാനമയുള്ള ഫ്രക്സിഡിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ ശേഷിയുണ്ട്.
- കാട്ടുഴുന്നിന്റെ തണ്ടുകളിൽ നിന്ന് വേർതിരിച്ചെടുത്ത ഫ്ലേവനോൾ ഗ്ലൈക്കോസൈഡ് (C26H28O17) എന്ന് തന്മാത്രയ്ക്ക് ബാക്റ്റീരിയകൾക്കും കൂണുകൾക്കുമെതിരേ പ്രവർത്തിക്കുവാനുള്ള കഴിവുണ്ട്.
- വേരൊഴികെയുള്ള ഭാഗങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ബെർജെനിൻ (C 14 H 16 O 9), ഡൈഡ്സിൻ (C 21 H 21 O 9), വിറ്റെക്സിൻ (C 21 H 20 O 10), 3-O-methyl-D- chiro ഇനോസിറ്റോൾ (C 7 H 14 O 6) എന്നീ തന്മാത്രകൾക്ക് വേദന സംഹാര ഗുണങ്ങളുണ്ട്
No comments:
Post a Comment