പടവലങ്ങളിൽ വച്ച് ഔഷധരൂപേണ ഉപയോഗിക്കുവാൻ ഏറ്റവും യോജിച്ചതാണ് കാട്ടുപടവലം അഥവാ കയ്പൻ പടവലം.കേരളത്തിലെ വനപ്രദേശങ്ങളിലും ബംഗാൾ സംസ്ഥാനത്തിലുമാണ് കാട്ടുപടവലം കൂടുതലായി കാണുന്നത്. ഇതിന്റെ പച്ചക്കായ ഭക്ഷണമായി ഉപയോഗിക്കുന്നു. അന്നജം, ജീവകം എ, ജീവകം സി കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, ചെമ്പ്, ഗന്ധകം, ക്ലോറിൻ തുടങ്ങിയ ധാതുക്കളും ചെറിയ അളവിൽ കാട്ടുപടവലത്തിൽ കാണുന്നു.
ഉയരത്തിലേക്ക് പടരുന്ന മൃദുലതാസസ്യമാണ്. രൂപത്തിൽ കോവയ്ക്കായോട് സാദൃശ്യമുണ്ട്. ഇലകൾ സാധാരണ പടവകത്തേക്കാൾ ചെറുതാണ്. പച്ചയിൽ വെള്ള വരകൾ കായുടെ പ്രത്യേകതയാണ്. ഇത് അധികം നീളത്തിൽ വളരാറില്ല. കായ്കൾ 9 സെന്റീമീറ്റർ വരെ നീളത്തിൽ വളരുന്നു. ആൺചെടിയും പെൺചെടിയും പ്രത്യേകമായുണ്ട്. കായ്കൾക്ക് കയ്പ്പുണ്ടെങ്കിലും ഭക്ഷ്യയോഗ്യമാണ്. പൂക്കൾക്ക് വെളുത്ത നിറമാണ്.
ഔഷധ ഗുണങ്ങൾ
- കായ പിഴിഞ്ഞ നീര് വിരേചന ഔഷധമായി ഉപയോഗിക്കാം.
- വള്ളി കൊണ്ടുള്ള കഷായം ശ്വാസകോശത്തിലെ കഫം ചുമപ്പിച്ച് കളയുവാൻ സഹായിക്കുന്നു. (Expectorant)
- കുഷ്ഠരോഗ, മസൂരി ചികിത്സയിൽ കാട്ടുപടവലം ഉത്തമ ഔഷധമായി ഗണിച്ചിരുന്നു.
വേർ, ഇല, തണ്ട്, പൂവ്, കായ് എന്നിവ കാട്ടുപടവലത്തിൻറെ ഔഷധയോഗ്യഭാഗങ്ങളാൺ.
No comments:
Post a Comment