ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടര്‍ന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പര്‍ബ‘(Gloriosa superba) മലയാളത്തില്‍ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയന്‍ചെടി എന്നും അറിയപ്പെടുന്നു.
നിറത്തിലും ആകൃതിയിലുമുള്ള പ്രത്യേകത കൊണ്ടാവാം, ഇതിന്റെ പൂവിനെ അഗ്നിശിഖ, ചെകുത്താന്‍പൂവ് എന്നൊക്കെ ചിലയിടങ്ങളില്‍ വിളിക്കുന്നത്.
വിരിയുമ്പോള്‍ മഞ്ഞനിറമുള്ള മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നു. അതിനുശേഷം പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങള്‍ വളഞ്ഞ് പിരിയുകയും ചെയ്യുന്നു. ഇതിന്‍റെ കിഴങ്ങുകള്‍ നീളമുള്ളതും പെന്‍സിലിന്റെ വണ്ണമുള്ളതാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇതിന്‍റെ കിഴങ്ങുകള്‍ നടണം. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്നു.
Gloriosa superba |
No comments:
Post a Comment