15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് കള്ളക്കറുവ. (ശാസ്ത്രീയനാമം: Litsea glutinosa). നദികളുടെയും വനങ്ങളുടെയും ഓരത്ത് ഏഷ്യയിൽ മിക്കയിടത്തും കണ്ടുവരുന്നു. Indian Laurel എന്നും അറിയപ്പെടുന്നു. ആസ്ത്രേലിയയിലെ ആദിമനിവാസികളും ഇന്ത്യക്കാരും ഈ മരം ഔഷധങ്ങൾക്കായി ഉപയോഗിച്ചിരുന്നു. തടി വാറ്റിയെടുത്തതിന് ബാക്ടീരിയയ്ക്കെതിരെ പ്രവർത്തിക്കാനുള്ള കഴിവുണ്ട്.
പലനാട്ടിലും ഇതിനെയൊരു അധിനിവേശസസ്യമായി കരുതുന്നു. ഫിലിപ്പൈൻസിൽ പുസൊ-പുസൊ എന്നറിയപ്പെടുന്ന കള്ളക്കറുവ വളരെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ്. വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ സോപ്പും മെഴുകുതിരിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. വേരിൽ നിന്നും കിട്ടുന്ന നാര് തായ്‌ലാന്റിൽ കയറുണ്ടാക്കാനും പേപ്പർ പൾപ്പ് ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
പഴം തിന്നാൻ കൊള്ളും. കാലിത്തീറ്റയായും ഇലകൾ ഉപയോഗിച്ചുവരുന്നു. വഴന ശലഭത്തിന്റെ ലാർവ ഭക്ഷിക്കുന്ന ചെടികളിൽ ഒന്ന് കള്ളക്കറുവയാണ്.
No comments:
Post a Comment