ലക്ഷ്മി തരു അഥവാ Simarouba glauca എന്ന വൃക്ഷം ഒരു പക്ഷെ കല്പവൃക്ഷം ആയ തെങ്ങിന്റെ കാര്യം പറഞ്ഞത് പോലെ വിവിധ ഗുണഗണങ്ങള്‍ ഉള്ള ഒന്നുതന്നെയാണ്. വളരെ വൈവിധ്യമാര്‍ന്ന ഔഷധ ഘടകങ്ങളും എന്തിനു ബയോ ഇന്ധനം ആക്കാന്‍ ഉതകുന്ന ഘടകങ്ങളും ഈ മരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്നു.
ചരിത്രം
ഈ മരം കണ്ടു വന്നിരുന്ന തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ തദ്ദേശീയര്‍ ഇതിനെ, Paradise Tree, Bitterwood,dysentery bark എന്നീ പേരുകളാല്‍ വിശേഷിപ്പിക്കുന്നു.1713 ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ ആണ് ഈ ജീനസ് നാമകരണം ചെയ്തത്,1725 കാലഘട്ടങ്ങളില്‍ ഈ മരത്തിന്റെ പുറം തോട് ഫ്രാന്‍സില്‍ എത്തിക്കുകയും ദിസ്സെന്റ്രി യുടെ ചികില്‍സയ്ക്കു ആയി ഉപയോഗിക്കുകയും ചെയ്തു. പല രാജ്യങ്ങളിലും ഇത് പല വിധ അസുഖങ്ങള്‍ക്ക് ഉള്ള നാട്ടു മരുന്നായി ഉപയോഗിച്ച് പോരുന്നു.
ഇന്ത്യയില്‍ ഈ വൃക്ഷം ബയോ ഡീസല്‍ ഉല്‍പ്പാദനത്തിനു വേണ്ടി ആണ് പ്രധാനമായും എത്തിച്ചത്,ആഗോള താപനം തടയാനായി മഹാരാഷ്ട്രയില്‍ ഈ വൃക്ഷം അമേരിക്കയില്‍ നിന്ന് എത്തിച്ചു വെച്ച് പിടിപ്പിച്ചു.
ഈ ചെടിയില്‍ നിന്നും ഔഷധ ഗുണം ഉള്ള പദാര്‍ഥങ്ങള്‍ വേര്‍പെടുത്തി എടുത്തു വിവിധ പഠനങ്ങളും പരീക്ഷണങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്.എന്നാല്‍ അത് മനുഷ്യരില്‍ മരുന്നായി പ്രയോഗിക്കുന്ന തരത്തില്‍ ഉള്ള വിശദമായ പഠനങ്ങളോ കണ്ടു പിടിത്തങ്ങളിലോ എത്തിയിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. ഔഷധ ഗുണങ്ങള്‍ക്ക് പ്രധാന കാരണം, സൈമോരുബ വൃക്ഷത്തില്‍ അടങ്ങിയിരിക്കുന്ന Quassinoids എന്ന plant alkaloids ഘടകങ്ങള്‍ ആണ്, ailanthinone, glaucarubinone, dehydroglaucarubinone and holacanthone തുടങ്ങി പലയിനം quassinoids ഇതില്‍ അടങ്ങിയിരിക്കുന്നു.

ഈ വസ്തുവിന് Anti Microbial properties & Cytotoxic properties തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങല്‍ ഉണ്ടെന്നു സൂചിപ്പിക്കുന്ന പഠനങ്ങള്‍ ലഭ്യമാണ്. Cytotoxic properties അഥവാ കോശങ്ങളെ നശിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനക്ഷമത ഉള്ളതിനാല്‍ കാന്‍സര്‍ കോശങ്ങളെയും നശിപ്പിക്കാന്‍ കഴിയും ,lymphocytic leukemia എന്ന രക്താര്‍ബുദം,ചിലയിനം ട്യൂമറുകള്‍ എന്നീ കാന്‍സര്‍ നു എതിരെ ഈ ചെടിയില്‍ നിന്ന് വേര്‍തിരിച്ച quassinoids നു ഫലം ഉണ്ടെന്നു പഠനങ്ങള്‍ ഉണ്ട്.
http://www.deshabhimani.com/news-health-all-latest_news-433003.html
ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന ഒരു നിത്യഹരിതസസ്യമാണ് മുള്ളാത്ത. മുള്ളഞ്ചക്ക, മുള്ളന്‍ചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ആംഗലേയനാമം സോര്‍സോപ്പ് (Soursop) എന്നാണ്. ശാസ്ത്രനാമം അനോന മ്യൂരിക്കേറ്റ.
മുല്ലാത്ത ചക്കകളിലും ഇലയിലുമൊക്കെ അടങ്ങിയിട്ടുള്ള അസ്റ്റൊജനിസ് എന്നാ ഘടകം ക്യാൻസർ രോഗത്തെ പ്രധിരോധിക്കും.
സാധാരണയായി 5 മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഒരു സസ്യമാണിത്. തടിയുടെ പുറം തൊലിയ്ക്ക് കറുപ്പ് കലര്‍ന്ന നിറമായിരിക്കും. പുറം ഭാഗം മിനുത്തതും അഗ്രഭാഗം കൂത്തതുമായ കടും പച്ച നിറത്തിലുള്ള ഇലകള്‍ ഈ സസ്യത്തില്‍ ഉണ്ടാകുന്നു. സുഗന്ധമുള്ളതും വലുപ്പമുള്ളതുമായ പൂക്കള്‍ ആണ് ഇതില്‍ ഇണ്ടാകുന്നത്. പൂക്കള്‍ക്ക് നാല്- അഞ്ച് ഇതളുകള്‍ വരെ ഉണ്ടാകാം. ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കള്‍ നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാല്‍ ആവരണം ചെയ്തതും ആയിരിക്കും. കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞ നിറം കലര്‍ന്നതും ആയിരിക്കും. കായ്കള്‍ക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകള്‍ കാണപ്പെടുന്നു. 30 സെ.മീറ്റര്‍ വരെ വലിപ്പവും ആറര കി.ഗ്രാംവരെ തൂക്കവുമുള്ള ഫലമാണ് ഇതിനുള്ളതു്.
പഴങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിത്തുകൾ പാകി കിളിര്പ്പിച്ചെടുക്കുന്ന തൈകൾ കൂടകളിൽ മാറ്റി നാട്ടു വളര്ത്തി മഴക്കാലത്തിന്റെ തുടക്കത്തിൽകൃഷി ചെയ്തു തുടങ്ങാം.നേരിയ ജലാംശം ഉള്ള വളക്കുറുള്ള മണ്ണ് ആണ് കൃഷിക്ക് അനുയോഗ്യം . മൂന്നു വർഷത്തിനുള്ളിൽ ഫലം തന്നു തുടങ്ങും .
ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കാണുന്ന ഒരു ഇടത്തരം നിത്യഹരിത വൃക്ഷമാണിത്. പുഴകള്‍ക്കും അരുവികള്‍ക്കും അരികെയും കടലോരപ്രദേശങ്ങളിലും ഇവ കൂടുതലായി കണ്ടുവരുന്നു. രക്തശുദ്ധിക്കും മറ്റു ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ഔഷധ സസ്യമാണ് ഉങ്ങ്. പുങ്ക്, പുങ്ങ്. പൊങ്ങ് എന്നും പേരുണ്ട്. ഇംഗ്ലീഷ്: Indian beech. ശാസ്ത്രീയനാമം ഡെരിസ് ഇൻഡിക്ക, പോൻഗാമിയ പിന്നേറ്റ എന്നൊക്കെയാണ്.ചില്ലകളോടെ പന്തലിച്ചു വളരുന്ന ഒരു ഇടത്തരം മരമാണ് ഉങ്ങ്.ഒറ്റ ഞെട്ടിൽ ധാരാളം ഇലകൾ ഉണ്ടാകും.പൂക്കൾ ഇലഞ്ഞെട്ടിലാണ് കാണുക.കായകൾ കട്ടിയുള്ളതും മിനുസമുള്ളതും ആയ പുരന്തോടുകൊണ്ട് മൂടിയിരിക്കും.അതിനുള്ളിൽ നിറയെ എണ്ണമയമുള്ള വിത്ത് കാണാം. ഉങ്ങിൻ തൊലിയും കുരുവും പല ഔഷധങ്ങളിലും ചേർക്കുന്നു.കുടലിലും ആമാശയത്തിലും ഉണ്ടാകുന്ന വൃണങ്ങൾക്ക് ഉങ്ങിന്റെ ഇലയും തൊലിയും ഒരു മരുന്നാണ്. ഉങ്ങിൻ കുരുവിൽ നിന്നെടുക്കുന്ന എന്നാ വൃണങ്ങളിൽ പുരട്ടുന്നത് പഴുപ്പ് മാറാനും വ്രണം കരിയാനും ഉപകരിക്കും.കുഷ്ഠ രോഗത്തിന്റെ ചികിത്സയ്ക്കായും ഉങ്ങിൻ കുരു ഉപയോഗിക്കുന്നു.അർശസ്സ്,മലബന്ധം,വ്രണങ്ങൾ എന്നിവയ്ക്ക് ഉങ്ങിന്റെ തളിരില മരുന്നാണ്.
ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. (ശാസ്ത്രീയനാമം: Annona squamosa). പരമാവഷി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്.
കേരളത്തിലെ കാലാവസ്ഥയുമായി ന്നായി ഇണങ്ങി വളരുന്നതും അധിക ശുശ്രൂഷകളൊന്നുമില്ലാതെ വീട്ടുവളപ്പില്‍ വളര്‍ത്താവുന്നതുമായ ഒരു ഫലവര്‍ഗവിളയാണ് സീതപ്പഴം. കടുത്ത ചൂടിയുെം വരള്‍ച്ചയെയും അതിജീവിക്കുവാുള്ള കരുത്ത് ഈ വിളയ്ക്കുണ്ട്. അധികം ഉയരം വെക്കാതെ ധാരാളം ശാഖോപശാഖകളായി വളരുന്നതിാല്‍ കാഴ്ചയ്ക്ക് ഈ മരത്ത്ി ല്ല ഭംഗിയുമുണ്ട്.
അാ സ്ക്വാമോസ എന്ന ശാസ്ത്രാമത്തിലും 'കസ്റാര്‍ഡ് ആപ്പിള്‍' എന്ന് ഇംഗ്ളീഷിലും അറിയപ്പെടുന്നു. സീതപ്പഴത്ത്ി മുന്തിരിപ്പഴമെന്നും ഓമപ്പേരുണ്ട്. ഉപ്പുരസമില്ലാത്ത ഏതു മണ്ണിലും പ്രത്യേകിച്ച് വളക്കൂറില്ലാത്തിടത്തു പോലും ഇത് ന്നായി വളര്‍ന്ന് ഫലം തരുമെങ്കിലും ചരല്‍ കലര്‍ന്ന ചെമ്മണ്‍ പ്രദേശങ്ങളില്‍ പുഷ്ടിയായി വളരും.
സീതപ്പഴത്തില്‍ അമ്പതില്‍പരം ഇങ്ങള്‍ ഉണ്ടെങ്കിലും വ്യാവസായികാവശ്യങ്ങള്‍ക്കായി കൃഷി ചെയ്യപ്പെടുന്നത് മവോദ്, പാലാഗര്‍, വാഷിങ്ടണ്‍, കുറ്റാലം എന്നീ ഇങ്ങളാണ്. വിത്തുകള്‍ പാകിക്കിളിര്‍പ്പിച്ചും, ബഡ്ഡ്തൈകള്‍ ട്ടും കൃഷിചെയ്യാം. മഴക്കാലാരംഭത്തില്‍ ട്ടാല്‍ ജലസേചം ഒഴിവാക്കാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് ടാന്‍ ഉത്തമം. 70 സെന്റീമീറ്റര്‍ ഉയരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയുമായി ചേര്‍ത്ത് കുഴിിറച്ച് ടണം. ഒരു വര്‍ഷം പ്രായമാകുമ്പോള്‍ വീണ്ടും കാലിവളത്തോടൊപ്പം 500 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും സൂപ്പര്‍ ഫോസ്ഫേറ്റും മ്യൂറിയേറ്റ് ഓഫ് പോട്ടാഷും ല്‍കണം. എല്ലാവര്‍ഷവും വളപ്രയോഗം വേണമെങ്കിലും ഇടയ്ക്കിടെ ഇത് ആവര്‍ത്തിക്കണം. ട്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ കായ്ച്ചു തുടങ്ങും. മഞ്ഞുകാലത്ത് ഇലകള്‍ പൊഴിയും. അതുകഴിഞ്ഞ് തളിരിലയും അതോടൊപ്പം ധാരാളം പൂക്കളും ഉണ്ടാകും. ഭൂരിഭാഗം പൂക്കള്‍ പൊഴിയുന്നതും സജീവസ്വഭാവമാണ്. ാലുമാസങ്ങള്‍ കൊണ്ട് കായ്കള്‍ പാകമാകും. ആഗസ്റ് മുതല്‍ വംബര്‍ വരെയാണ് പഴക്കാലം. പഴത്തിന്റെ കമുള്ള പുറംതൊലി അകേം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്റെ ഇടഭാഗം മഞ്ഞിറമാകുമ്പോള്‍ കായ് പറിക്കാം. പറിച്ച കായ്കള്‍ ഒരാഴ്ച കൊണ്ട് ന്നായി പഴുക്കും. വീട്ടാവശ്യങ്ങള്‍ക്കുള്ളത് ഉമി, ചാരം തുടങ്ങിയവയില്‍ പൂഴ്ത്തിവെച്ച് പഴുപ്പിക്കാം. ഒരു മരത്തില്‍ ിന്നും 60 മുതല്‍ 80 വരെ കായ്കള്‍ ലഭിക്കും. 200 മുതല്‍ 400 ഗ്രാം വരെ തൂക്കവും ഉണ്ടാകും. ഒരു കിലോഗ്രാം പഴത്ത്ി 20 രൂപ വരെ വിപണിയില്‍ വിലയുണ്ട്.
രോഗ-കീട പ്രതിരോധ ശക്തിയുള്ളതാണ് സീതപ്പഴമരം എന്നാലും, ചില സ്ഥലങ്ങളില്‍ തളിരിലകളെയും, ഇളം കായ്കളെയും പുഴുക്കള്‍ തിന്ന് ശിപ്പിക്കുന്നുണ്ട്. അത്ി ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 മില്ലീലിറ്റര്‍ മോണോ ക്രോട്ടോഫോസ് എന്ന തോതില്‍ ചേര്‍ത്ത് തളിക്കണം. വിളവെടുപ്പ് കഴിഞ്ഞ് കൊമ്പുകോതല്‍ ടത്തിയാല്‍ പുതുശാഖകള്‍ ഉണ്ടായി ധാരാളം കായ്കള്‍ ലഭിക്കും.
സീതപ്പഴത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വേര്, ഇല, കായ്, വിത്ത് ഇവയില്‍ 'അന്‍കാരിന്‍' അടങ്ങിയിരിക്കുന്നതിാല്‍ ഇവ കീടാശിി ിര്‍മാണത്തിും പെയിന്റ് ിര്‍മാണത്തിും പ്രയോജപ്പെടുന്നു. കുരുപൊടിച്ച് തലയില്‍ തേച്ചാല്‍ പിേന്റെ ശല്യം പൂര്‍ണമായും ഒഴിവാകും. കന്നുകാലികളില്‍ ഉണ്ടാകാറുള്ള പുഴുക്കടി മാറാന്‍ ഇതിന്റെ ഇലതേച്ച് കുളിപ്പിക്കാറുണ്ട്. ഇതിന്റെ ഇലകള്‍ മണ്ണില്‍ ചേര്‍ത്താല്‍ ചിതലിന്റെ ഉപദ്രവം ഉണ്ടാകുകയില്ല. 100 ഗ്രാം പഴം ഭക്ഷിച്ചാല്‍ 105 കലോറി ഊര്‍ജം ലഭിക്കുന്നു. ാരില്ലാത്ത ഈ ഫലം പോഷകമൂലകങ്ങളാല്‍ സമൃദ്ധമാണ്. അത്യൂഷ്ണകാലങ്ങളില്‍ സീതപ്പഴം കഴിച്ചാല്‍ ശരീരം തണുക്കും. പിത്തസംബന്ധമായ അസുഖം ഉള്ളവര്‍ക്ക് ഇതിന്റെ പഴം ിഷിദ്ധമാണ്.
ിങ്ങളൊരു ഫലവര്‍ഗപ്രേമിയാണെങ്കില്‍ തീര്‍ച്ചയായും മറ്റു മരങ്ങളുടെ ഇടയില്‍ സീതപ്പഴമരത്തിും സ്ഥാം ല്‍കേണ്ടതുണ്ട്.
ഇന്ത്യയിലും ശ്രീലങ്കയിലും നൈസർഗ്ഗികമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് നിലവേപ്പ് അഥവാ കിരിയത്ത്. ദക്ഷിണ ഏഷ്യയിൽ ചില പകർച്ച വ്യാധികൾക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്തു വരുന്നു. സാധാരണയായി ഇവയുടെ ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കു് മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ടു്.
നിലവേപ്പിന്റെ ഇലകൾക്കും മറ്റു സസ്യഭാഗങ്ങൾക്കും കടുത്ത കയ്പ്പുരുചിയാണുള്ളതു്. ഇലകൾ കടും പച്ച. മെലിഞ്ഞ് ചതുർഭുജാകൃതിയിൽ നീണ്ടു വളരുന്ന തണ്ട് 50 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരാം. ആയുർവ്വേദമനുസരിച്ച് ചെടിയ്ക്ക് തിക്തരസവും ലഘുരൂക്ഷഗുണവും ഉഷ്ണവീര്യവും ആണുള്ളതു്. കയ്പ്പുരസമുള്ള ഔഷദസസ്യങ്ങളുടെ വിഭാഗത്തില്പ്പെടുന്നു. കിരിയാത്ത, ഭൂനിംബ, മഹാതിക്തക എന്ന പേരിലൊക്കെ അറിയപ്പെടുന്നു. ഹിമാലയ പ്രാന്തങ്ങളിലും കാശ്മീർ മുതൽ അസ്സം വരേയും കാടുകളിൽ കാണുന്നു. കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നതായി കാണുന്നു.
ഇന്ത്യയിലെല്ലായിടത്തും വരണ്ടകാടുകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കാർക്കോട്ടി. (ശാസ്ത്രീയനാമം: Hugonia mystax). മോതിരക്കണ്ണി എന്നും പേരുണ്ട്. Linaceae കുടുംബത്തിലെ പടരുന്ന ചെടിയാണ്.

മാൽവേസീ സസ്യകുടുംബത്തിൽപ്പെടുന്ന 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് കാവളം. (ശാസ്ത്രീയനാമം: Sterculia guttata). പീനാറി, പൊട്ടക്കാവളം, തൊണ്ടി, കൈതൊണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഈ മരത്തിന്റെ ഇലകൾ വട്ടത്തിലോ ഹൃദയാകൃതിയിലോ ആണ്.
മനോഹരമായ പൂക്കളും ഭംഗിയുള്ള കായകളും ഉള്ള ഈ മരത്തിൽ ആൺപൂക്കളാണ് പ്രധാനമായും ഉള്ളത്. പൂക്കളുടെ ദളങ്ങളുടെ ഉൾഭാഗം പർപ്പിൾ കലർന്ന നിറത്തിലും പൂക്കൾ മഞ്ഞ നിറത്തിലുമാണ് കാണപ്പെടുന്നത്. കായുടെ പുറം വെൽവെറ്റ് പോലെ തോന്നിക്കുന്നു. കുരുവിൽ നിന്നുമെടുക്കുന്ന രാസപദാർത്ഥത്തിന് കൊതുകിന്റെ കൂത്താടിയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. വിത്തു വറുത്തു തിന്നാറുണ്ട്. മരത്തിന്റെ തൊലിയിൽ നിന്നും നല്ല നാരു കിട്ടും. മലയണ്ണാൻ ഇത് ആഹാരമാക്കാറുണ്ട്. ചെറിയ ആപ്പിളിന്റെ വലുപ്പമുള്ള ഫലത്തിൽ ഒന്നു മുതൽ അഞ്ചു വരെ അറകളുണ്ട്.
പശ്ചിമഘട്ടത്തിലും ഇന്തോ-മലേഷ്യയിലും സമൃദ്ധമായി വളരുന്നു. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.
തടിക്ക് കാതലും വെള്ളയുമുണ്ട്. കാതലിന് ഈടും ഉറപ്പും കുറവാണ്. കളിപ്പാട്ടങ്ങളും പായ്ക്കിങ്ങ് പെട്ടികളും നിർമിക്കാൻ ഉപയോഗിച്ച് വരുന്നു. മരത്തൊലിയിൽ നിന്ന് ഒരിനം നാരും 'കതിരഗം' എന്നറിയപ്പെടുന്ന ഒരിനം പശയും ലഭിക്കുന്നു. ഈ പശ തൊണ്ടവേദനയ്ക്ക് ഉത്തമൗഷദമായി ഉപയോഗിക്കാറുണ്ട്.
ഒരു ചെറുമരം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ബഹുവർഷിയായ ഒരു വള്ളിച്ചെടിയാണ് മലഇഞ്ച അഥവാ കക്കിഞ്ച എന്നറിയപ്പെടുന്ന കാരിഞ്ച. (ശാസ്ത്രീയനാമം: Acacia pennata). ചെറുതാവുമ്പോൾ പച്ചനിറത്തിലുള്ള ശിഖരങ്ങൾ വളരുമ്പോൾ ചാരനിറമാവുന്നു. തടിയിൽ മുള്ളുകളുണ്ട്. കുട്ടികളിലെ ദഹനക്കേടിന് മരുന്നായി ഉപയോഗിക്കാറുള്ള കാരിഞ്ച കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്.
അച്ചാറിടാൻ പറ്റിയ ചെറിയ കായകൾ ഉണ്ടാകുന്ന ഒരു മുൾച്ചെടിയാണ് കാര. കരിമുള്ളി, കരണ്ടിപ്പഴം, കാരക്ക, ചെറി,കരോണ്ട, കറുത്തചെറി എന്നെല്ലാം ഇത് അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Carissa carandas). ധാരാളം ഇരുമ്പും ജീവകം സി യും അടങ്ങിയിട്ടുണ്ട് ഈ കായകളിൽ. പച്ച നിറമുള്ള കായ വിളയുമ്പോൾ ചുവക്കും. ഇലയും കായും ഔഷധഗുണമുള്ളവയാണ്. നിറയെ പടലമുള്ള വേരുകൾ മണ്ണൊലിപ്പ് തടയാൻ പര്യാപ്തമായവയാണ്. ഇലകൾ പട്ടുനൂൽപ്പുഴുക്കൾക്ക് ഭക്ഷണമായി നൽകാറുണ്ട്, ചതച്ച വേര് ഈച്ചകളെ അകറ്റാൻ ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും വന്യമായി വളരുന്നുണ്ട്.
വരണ്ട പ്രദേശങ്ങളിൽ ധാരാളമായി വളരുന്ന മുൾച്ചെടി വിഭാഗം ആണ് . പഴങ്ങൾ ചെറിപ്പഴത്തോട് സാമ്യം .ചെറിയ ചുവന്ന കുലകൾ ആയ പഴങ്ങൾ അച്ചാർ, ജാം, ജെല്ലി എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു. വളരുന്ന ഒരിനം വലിയ കുറ്റിച്ചെടിയാണ് കാര. ബേക്കറിയിൽ നിന്നും ലഭിക്കുന്ന ചുവന്ന ചെറിപ്പഴം ഉണ്ടാക്കാനുപയോഗിക്കുന്ന പഴമാണ് കാര അഥവ കരോണ്ട (ബേക്കറി ചെറി). അപ്പോസൈനേസീ കുടുംബത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം കരിസ്സ കരാൻഡസ് എന്നാണ്.
ആഗസ്ത് മാസാവസാനത്തോടെ പാകമാകുന്ന പഴങ്ങൾ ആദ്യം ഇളം മഞ്ഞ കലർന്ന ചുവപ്പും പിന്നീട് ചുവപ്പും മൂക്കുന്നതോടെ കറുപ്പും ആയി വരും . അയൺ , വിറ്റാമിൻ -സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കുന്നു.
5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്. (ശാസ്ത്രീയനാമം: Canthium coromandelicum). ചെറുകാര, കാര, കണ്ടകാര എന്നെല്ലാം വിളിക്കുന്നു. വേരും ഇലയും പലവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. പാമ്പുവിഷത്തിനും ഔഷധമാണ്. Common Silver Line ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ആഹരിക്കാറുണ്ട്.
അഞ്ചുമീറ്റർ വരെ ഉയരം വയ്ക്കുന്ന നിറയെ മുള്ളുകളുള്ള ഒരു ഔഷധസസ്യമാണ് കാരച്ചുള്ളി. (ശാസ്ത്രീയ നാമം: Catunaregam spinosa.). കാപ്പി കുടുബമായ റുബിയേസീ സസ്യകുടുംബത്തിലെ ഇക്സൊറോയിഡീ ഉപകുടുംബത്തിലാണ് ഇവ ഉൾപ്പെടുന്നത്.
ഗാർഡൻ ബാൽസം (Garden Balsam) എന്നു ലത്തീൻ ഭാഷയിൽ അറിയപ്പെടുന്ന കാശിത്തുമ്പ, കിഴക്കെ ദക്ഷിണേഷ്യയിലാണ് കണ്ടുവരുന്നത്. 20 മുതൽ 75 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന, കട്ടിയുള്ളതും എന്നാൽ ദുർബലവുമായ കാണ്ഡത്തോടുകൂടിയ ഒരു വാർഷിക സസ്യമാണിത്. ഇലകൾ സർപ്പാള ആകൃതിയിൽ അടുക്കിവെച്ചതുപോലെ കാണപ്പെടുന്നു. ഇവയ്ക്ക് 2.5–9 സെന്റീമീറ്റർ നീളവും 1–2.5 സെന്റീമീറ്റർ വീതിയും വാളിന്റെ വായ്‌ത്തലയ്ക്ക് സമാനമായ അരികുകളും കാണപ്പെടുന്നു.
ഇവയുടെ പൂക്കൾ ശ്വേതരക്തവർണ്ണം (പിങ്ക്), ചുവപ്പ്, വെള്ള, ധൂമ (പർപ്പിൾ) നിറങ്ങളിൽ കണ്ടുവരുന്നു. 2.5–5 സെന്റീമീറ്റർ വ്യാസമുൾള്ള പൂക്കളിൽ തേനീച്ച, തേൻ കുടിക്കാനെത്തുന്ന പക്ഷികൾ എന്നിവ വഴി പരാഗണം നടക്കുന്നു. ഈ ചെടിയുടെ വിവിധ ഭാഗങ്ങൾ ചർമ്മ സംബന്ധമായ രോഗങ്ങൾക്കും മറ്റ് ചില അസുഖങ്ങൾക്കുമുള്ള മരുന്നിനുമായി ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഇല, വിത്ത്, കാണ്ഡം എന്നിവ പാചകം ചെയ്താൽ ഭക്ഷ്യയോഗ്യമാണ്. ഇവയുടെ ഇലകളുടെ നീര് അരിമ്പാറ, പാമ്പ്കടി എന്നിവയുടെ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. പൂക്കൾ പൊള്ളലേറ്റ ചർമ്മങ്ങളിൽ തണുപ്പ് നൽകാനായി ഉപയോഗിക്കുന്നു. പസഫിക്ക് സമുദ്രത്തിലെ ദ്വീപുകളിൽ വന്‌തോതിൽ അലങ്കാര സസ്യമായി ഇവ കൃഷി ചെയ്തുവരുന്നു.
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരുതരം കമുകാണ് കാന്തക്കമുക്. (ശാസ്ത്രീയനാമം: Bentinckia condapanna). കാന്തൾ, കാട്ടുകമുക്, പാറപ്പാക്ക്, വാരക്കമുക് എന്നീ പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു. ആവാസവ്യവസ്ഥയുടെ നാശം മൂലം വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണിത്. 15 മീറ്ററോളം ഉയരം വയ്ക്കും. 1000 മുതൽ 1900 മീറ്റർ വരെ ഉയരമുള്ള മലനിരകളിൽ കാണുന്നു. സംരക്ഷിതപ്രദേശങ്ങളിലും പല സസ്യോദ്യാനങ്ങളിലും വളർത്തിവരുന്നു. ആദിമനിവാസികൾ ഈ മരത്തിന്റെ ഉള്ളിലുള്ള ഭാഗം ആഹാരമാക്കാറുണ്ട്. വളരെ വേഗം വളരുന്ന ഒരു വൃക്ഷമാണിത്.
മധ്യരേഖാപ്രദേശങ്ങളിലെ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കാനവാഴ. (ശാസ്ത്രീയനാമം: Commelina benghalensis). ശല്യക്കാരനായ ഒരു കളയായി ഇതിനെ കരുതിപ്പോരുന്നു. കാലിത്തീറ്റയായും പച്ചക്കറിയായും ഔഷധസസ്യമായും ഇതിന് ഉപയോഗമുണ്ട്.
ഫാബേഷ്യേ കുടുംബത്തിൽപ്പെട്ട, ചുറ്റിപ്പിണഞ്ഞ് നിലം പറ്റി, വർഷത്തിൽ എല്ലാസമയത്തും വളരുന്ന സസ്യം. തണ്ടുകൾക്ക് 30 സെ മി മുതൽ മൂന്ന് മീറ്റർ വരെ നീളമുണ്ടാകും. തണ്ടുകൾക്കും ഇലകൾക്കും വെളുത്ത നിറത്തിൽ മൃദുവായ മുള്ളുകളുടെ ആവരണമുണ്ട്. ഇലകൾ വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ ദിർഘചതുരാകൃതിയിലോ 1 - 8 സെ മി നീളത്തിലും,0.5 - 5 സെ മി വീതിയിലും കാണപ്പെടുന്നു. പൂക്കൾക്ക് വെള്ള, പിങ്ക്; കായ്കൾക്ക് കടുത്ത തവിട്ടു മുതൽ ഇളം ചുവപ്പു വരെ നിറങ്ങൾ. 70 മുതൽ 200 ദിവസങ്ങൾ കൊണ്ട് പുഷ്പിക്കുന്നു. പകൽ ദൈർഘ്യം കുറയുമ്പോൾ ഈ സസ്യം പുഷ്പിച്ചു തുടങ്ങുന്നു.
- കാട്ടുഴുന്നിന്റെ സക്രിയഘടകം കുമാറിൻ വിഭാഗത്തിലെ ആൽക്കല്ലൊയിഡുകളാണ്. അതിൽ പ്രധാനമയുള്ള ഫ്രക്സിഡിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ ശേഷിയുണ്ട്.
- കാട്ടുഴുന്നിന്റെ തണ്ടുകളിൽ നിന്ന് വേർതിരിച്ചെടുത്ത ഫ്ലേവനോൾ ഗ്ലൈക്കോസൈഡ് (C26H28O17) എന്ന് തന്മാത്രയ്ക്ക് ബാക്റ്റീരിയകൾക്കും കൂണുകൾക്കുമെതിരേ പ്രവർത്തിക്കുവാനുള്ള കഴിവുണ്ട്.
- വേരൊഴികെയുള്ള ഭാഗങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ബെർജെനിൻ (C 14 H 16 O 9), ഡൈഡ്സിൻ (C 21 H 21 O 9), വിറ്റെക്സിൻ (C 21 H 20 O 10), 3-O-methyl-D- chiro ഇനോസിറ്റോൾ (C 7 H 14 O 6) എന്നീ തന്മാത്രകൾക്ക് വേദന സംഹാര ഗുണങ്ങളുണ്ട്
8 മീറ്ററോളം ഉയരം വയ്ക്കുന്ന ചെറുമരമാണ് കാട്ടുമരോട്ടി. (ശാസ്ത്രീയനാമം: Hydnocarpus alpina ). വിളമരം, ആറ്റുചങ്കള, മലമരവെട്ടി, മാൽമുരുട്ടി, മരവെട്ടി, പിനർവെട്ടി എന്നെല്ലാം അറിയപ്പെടുന്നു. നിത്യഹരിതവൃക്ഷം. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണുന്നു. ഔഷധഗുണങ്ങളുണ്ട്. മരോട്ടിശലഭം മുട്ടയിടുന്നത് മരോട്ടിയിലും കാട്ടുമരോട്ടിയിലുമാണ്.