കേരളത്തിലെ പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് കാരമരം (ശാസ്ത്രീയനാമം: Diospyros paniculata). കരിവെള്ള, ഇല്ലക്കട്ട, കാരിവെള്ള എന്നെല്ലാം അറിയപ്പെടുന്നു. ഉറപ്പും ബലവുമില്ലാത്ത ഭാരം കുറഞ്ഞ തടി. തളിരിലയ്ക്ക് മഞ്ഞനിറം.
ആൺപൂവും പെൺപൂവും വെവ്വേറേ മരങ്ങളിൽ ഉണ്ടാവുന്നു. തൊലിയും കായും ഔഷധഗുണമുള്ളവയാണ്. 16 മീറ്റർ വരെ ഉയരം വയ്ക്കും. 1200 മീറ്റർ വരെ ഉയരമുള്ള നനവുള്ള നിത്യഹരിതവനങ്ങളിലാണ് കാണുന്നത്. ഇലകൾ മൽസ്യങ്ങൾക്ക് വിഷമാണ്.വംശനാശഭീതിയുണ്ട്.
No comments:
Post a Comment