ശീമക്കൊന്ന
കൃഷിയിടങ്ങളിലും മറ്റും വേലി കെട്ടാനായി ശീമക്കൊന്ന നട്ടുപിടിപ്പിക്കുന്നു. മജ്ജ ഉണ്ടാകുന്നതിനാല്‍ ഇതിന്റെ തടിക്ക് ഉറപ്പുണ്ടാകുന്നില്ല. 10 മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്. പൂക്കളുണ്ടാവുന്നത് ഇലയില്ലാത്ത കൊമ്പുകളുടെ അറ്റത്തായാണ്. 4.5 മുതല്‍ 6.2 വരെ പി എച്ച് മൂല്യമുള്ള മണ്ണില്‍ നന്നായി വളരുന്ന ഈ ചെടിയുടെ സ്വദേശം മധ്യ അമേരിക്കയാണ്.
ഉപയോഗങ്ങള്‍
|
ശീമക്കൊന്ന പൂവ് |
കൃഷിയിടങ്ങളുടെ അതിരില്‍ കമ്പുകൾ നാട്ടി വേലി ഉണ്ടാക്കാനുപയോഗിക്കുന്ന ശീമക്കൊന്നയുടെ ഇല പച്ചില വളമാണ്. ശീമക്കൊന്ന ഇലയും ചാണകവും ചേര്‍ത്ത് നെൽ വയലുകളിലും തെങ്ങിൻ തോട്ടങ്ങളിലും വളമായി ഉപയോഗിക്കുന്നു. കൂടാതെ തടങ്ങളിൽ പുതയിടാനും കാലിത്തീറ്റയായും ഉപയോഗിക്കുന്നു. കന്നുകാലികളേയും മറ്റും പ്രാണീശല്യത്തില്‍ നിന്നും രക്ഷിക്കാനായി വടക്കേ അമേരിക്കയിലെ കര്‍ഷകർ ഇതിന്റെ ഇല ചതച്ച് പുരട്ടാറുണ്ട്.
No comments:
Post a Comment