ഭാരതത്തിൽ വ്യാവസായികമായി വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ് കരിമ്പ് (ആംഗലേയം:Sugarcane). ഇതിന്റെ തണ്ടുകൾ ചതച്ച് പിഴിഞ്ഞ് നിർമ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് ശർക്കരയും പഞ്ചസാരയും. Poaceae കുടുബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Saccharum officinarum Linn എന്നാണ്.ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡോപ്പൊഗൊണിയേയിലുള്ള ഒരു പ്രമുഖാംഗമായിട്ടണ് സസ്യ ശാസ്ത്രജ്ഞർ കരിമ്പിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാരയുണ്ടാക്കുന്നതിനും വേനൽക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര് ഉപയോഗിക്കുന്നു.
പുൽ വർഗ്ഗത്തിൽ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 1 മുതൽ 1.5 മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്[2]. മണ്ണ് സാധാരണ തവാരണ കോരിയാണ് കരിമ്പ് കൃഷിചെയ്യുന്നത്. ചെടികൾ നല്ലതുപോലെ പാകമാകുമ്പോൾ പൂക്കൾ ഉണ്ടാകുന്നു. സാധാരണയായി പൂക്കൾ ഉണ്ടാകുന്നതിന് മുൻപായി വിളവെടുപ്പ് നടത്തുന്നു.
No comments:
Post a Comment