നെല്ലിക്ക പ്രകൃതി നല്‍കിയ വരദാനം
ഉപ്പിലിടാനും ആയുര്‍വേദ ചികില്‍സയ്‌ക്കുമൊക്കെയാണ് നെല്ലിക്ക കൂടുതലായി ഉപയോഗിക്കുന്നത്. നല്ല നാടന്‍ നെല്ലിക്ക ദിവസവും രണ്ടെണ്ണം വെച്ച് കഴിക്കുന്നത് ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുമെന്ന കാര്യം എത്രപേര്‍ക്ക് അറിയാം. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്‌ഫറസ്, അയണ്‍, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കണ്‌ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ തടയാനും നെല്ലിക്കയ്‌ക്ക് സാധിക്കും. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത പാനീയം ഉത്തമ പാനീയമാണ്. നെല്ലിക്ക തേനിലിട്ടു കഴിക്കുന്നതും നല്ലതാണ്.
പ്രകൃതിയുടെ വരദാനമെന്നു വിശേഷിപ്പിക്കാവുന്ന നെല്ലിക്ക, "ജീവകം സി'യുടെ ഒരു സമ്പന്ന സ്രോതസ്സാണ്. ആയുര്‍വേദ ചികിത്സയിലെ സുപ്രധാന ഘടകം കൂടിയാണ് നെല്ലിക്ക. ചവനപ്രാശം ലേഹ്യത്തിലെ മുഖ്യചേരുവയാണ് ത്രിഫല. ഇതിലൊന്നാണ് നെല്ലിക്ക. ഔഷധങ്ങള്‍ക്കൊപ്പം സിറപ്പ്, ജ്യൂസ്, ചട്ണി, അച്ചാര്‍ തുടങ്ങി ഒട്ടനവധി വിഭവങ്ങള്‍ നെല്ലിക്ക കൊണ്ടുണ്ടാക്കി വരുന്നു.
ഒട്ടേറെ ഔഷധഗുണങ്ങളുള്ളതാണ് നെല്ലിക്ക എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ആദ്യം ചവര്‍പ്പും പിന്നെ മധുരവും നല്‍കുന്ന നാടന്‍ നെല്ലിക്കയൊക്കെ ഒ എന്‍ വിയുടെ മോഹം എന്ന കവിതയില്‍ മാത്രമായിരിക്കുന്നു. ഇന്ന് തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നെല്ലിക്കയാണ് കൂടുതലും മലയാളികള്‍ ഉപയോഗിക്കുന്നത്.
ഉപ്പിലിടാനും ആയുര്‍വേദ ചികില്‍സയ്‌ക്കുമൊക്കെയാണ് നെല്ലിക്ക കൂടുതലായി ഉപയോഗിക്കുന്നത്. നല്ല നാടന്‍ നെല്ലിക്ക ദിവസവും രണ്ടെണ്ണം വെച്ച് കഴിക്കുന്നത് ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുമെന്ന കാര്യം എത്രപേര്‍ക്ക് അറിയാം. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്‌ഫറസ്, അയണ്‍, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കണ്‌ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ തടയാനും നെല്ലിക്കയ്‌ക്ക് സാധിക്കും. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത പാനീയം ഉത്തമ പാനീയമാണ്. നെല്ലിക്ക തേനിലിട്ടു കഴിക്കുന്നതും നല്ലതാണ്.
آملہ بہت اچھا پھل اور ادویہ ہے.
ReplyDelete