ഇന്ത്യയില്‍ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഔഷധ സസ്യമാണ് ശതാവരി. അലങ്കാര സസ്യമായും ഔഷധ സസ്യമായും ശതാവരി വളര്ത്താം . ഫലഭൂഷ്ടിയുള്ള എക്കല്‍ മണ്ണാണ് ശതാവരി കൃഷിക്ക് അനുയോജ്യം.
മണ്ണിനടിയില്‍ ഉണ്ടാകുന്ന കിഴങ്ങുകളാണ് ഔഷധ ഗുണമുള്ളത്. ഇതില്‍ ധാരാളമായി ഇരുമ്പും കാല്സ്യവും അടങ്ങിയിട്ടുണ്ട്. അള്സര്‍, മഞ്ഞപിത്തം, അര്ശസ്സ്, വെള്ളപോക്ക്, അമിതരക്തസ്രാവം,വയര് വേദന, വയറുകടി, മൂത്ര തടസ്സം എന്നിവയ്ക്കെല്ലാമുള്ള ഔഷധമായി ശതാവരി കിഴങ്ങ് ഉപയോഗിക്കുന്നു. മുലപ്പാല്‍ വര്ധനയ്ക്കും ശരീര പുഷ്ടിക്കും ദഹന ശേഷി വര്ദ്ധിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.
No comments:
Post a Comment