Monday, 11 August 2014

നാജാസ് (Najas)


ഒരു സസ്യകുടുംബമാണ് നാജാഡേസീ. ജലനിമഗ്ന സസ്യമായ നാജാസ് (Najas) ജീനസ് മാത്രമേ ഈ കുടുംബത്തിൽ ഉൾപ്പെടുന്നുള്ളു. നാജാസിന് 40 സ്പീഷീസുണ്ട്. ശുദ്ധജലത്തിലും ലവണജലത്തിലും വളരുന്ന ഏകവർഷി സസ്യങ്ങളാണ് ഇവ. നാജാസിന്റെ ശാഖോപശാഖകളോടുകൂടിയ കനംകുറഞ്ഞ കാണ്ഡത്തിന് പർവങ്ങളും പർവസന്ധികളുമുണ്ട്. ചുവടുഭാഗത്തുള്ള പർവസന്ധികളിൽനിന്ന് ഉദ്ഭവിക്കുന്ന വേരുകൾ ജലത്തിനടിത്തട്ടിലേക്കു വളരുന്നു.
നാജാസിന്റെ ഇലകൾ ജോഡികളായാണ് ഉണ്ടാകുന്നത്. ഇവ രേഖീയമോ (linear) കുന്താകാരത്തിലുള്ളതോ ആയിരിക്കും. അനുപർണങ്ങളുള്ള സ്പീഷീസും ഇല്ലാത്തവയുമുണ്ട്. നാജാസിന്റെ ഓരോ ജോടി ഇലകളും ഓരോ തലത്തിലായിരിക്കും. ഇലകൾക്ക് ഉറയും (sheath) ഫലക(blade)വും ഉണ്ട്. ഓരോ ജോടി ഇലകളുടെയും ഷീത്ത്, തൊട്ടുമുകളിലുള്ള ഒരു ജോടി ഇലകളെയും കാണ്ഡത്തെയും പൊതിഞ്ഞിരിക്കും. ഇലയുടെ ഉറയ്ക്കുള്ളിലായി പല്ലുപോലെയുള്ള ഒരു ജോടി ശല്ക്കങ്ങൾ (Scales) കാണുന്നു. ചില സ്പീഷീസിൽ ഇലയുടെ ഉപരിവൃതികോശം മുള്ളു പോലെയായി രൂപാന്തരപ്പെടാറുണ്ട്.
കാണ്ഡത്തിനു ചുവടുഭാഗത്തുള്ള ദൃഢമായ ഇലകളോടനുബന്ധിച്ച് വളർച്ചാമുകുളങ്ങളും (Vegetative buds) പുഷ്പമുകുളങ്ങളുമുണ്ടാകുന്നു. ആൺപെൺ പുഷ്പങ്ങൾ ഒരേ സസ്യത്തിലോ വെവ്വേറെ സസ്യങ്ങളിലോ ഉണ്ടാകുന്നു. ചെറുതും, ഏകലിംഗികളുമായ പുഷ്പങ്ങൾ ഒറ്റയായോ, കൂട്ടമായോ ശാഖാകക്ഷ്യങ്ങളിൽനിന്നാണ് ഉണ്ടാകുന്നത്. ഒരു കേസരം മാത്രമുള്ള ആൺപുഷ്പങ്ങൾ, ഫ്ലാസ്കിന്റെ ആകൃതിയിലുള്ള ഒരു സ്തരജന്യ പർണത്താൽ (Membraneous bract) ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ പെൺപുഷ്പങ്ങളിൽ സാധാരണയായി ഇത്തരം ആവരണം കാണപ്പെടുന്നില്ല. ജലമാർഗമാണ് പരാഗണം നടക്കുന്നത്. അക്കീൻ ആണ് ഫലം. വിത്തിൽ ബീജാന്നം കാണപ്പെടുന്നില്ല.

Sunday, 10 August 2014

അസോള


കുറഞ്ഞ ചെലവില്‍ വീട്ടില്‍തന്നെ വളര്‍ത്തിയെടുക്കാവുന്ന ഒരു ജൈവവളാണ്‌ അസോള. വീട്ടുവളപ്പിലോ മട്ടുപ്പാവിലോ നെല്‍പാടത്തോ അസോളയെ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം.ശുദ്ധജലത്തിൽ വളരുന്ന പന്നൽ (ഫേൺ) വിഭാഗത്തിൽപെടുന്ന ഒരു ചെറുസസ്യമാണ്‌ അസോള. കന്നുകാലികൾക്കുള്ള പോഷകാഹാരം, ജൈവവളം എന്നീനിലകളിലും ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്‌. 

 അസോളയുടെ ഒരു ക്ലോസ് ഷോട്ട് അസോളയുടെ സഹജീവിയായി വളരുന്ന നീലഹരിതപായലിന്‌ അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ശേഖരിച്ച് മാംസ്യഘടകങ്ങളും നൈട്രജൻ സം‌യുകതങ്ങളുമാക്കി മാറ്റുന്നതിനുള്ള കഴിവുണ്ട്. ഈ കഴിവുള്ളതിനാൽ അസോളയെ കാലിത്തീറ്റയിലും മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളുടെ നിർമ്മിതിയിലും ഉപയോഗിക്കുന്നു. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റയിൽ അസോള ഉൾപ്പെടുത്തുന്നതുവഴി 20% വരെ തീറ്റച്ചെലവു കുറയ്ക്കാം; എന്നതിലുപരി പാലുത്പാദനം 15% മുതൽ 20% വരെ കൂടുതലും ലഭിക്കുന്നു. മരത്തണലിലും വളർത്താൻ കഴിയുന്ന ഒരു സസ്യമാണിത്. കൂടാതെ കൃഷി തുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ഭാരം മൂന്നിരട്ടിയാകുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. അസോളയുടെ മൊത്തം ഖരഘടകത്തിന്റെ 25% മുതൽ 30% വരെ പ്രോട്ടീൻ അടങ്ങിരിക്കുന്നു. 

അതുകൂടാതെ അധിക അളവിൽ വിറ്റാമിനുകളും ധാതുലവണങ്ങളും അസോളയിൽ അടങ്ങിയിരിക്കുന്നു. കൃഷിയിറക്കി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഒന്നാം വിളവെടുക്കാം. കൂടാതെ പറമ്പിലും പാടത്തും നടത്തുന്ന കൃഷികൾക്ക് നല്ല ജൈവവളമായി നേരിട്ടും, ബയോഗ്യാസ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ അസം‌സ്കൃതവസ്തുവായും അസോള ഉപയോഗിക്കാം.

ഉഴിഞ്ഞ


പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീര്‍താഴ്ച, വാതം രോഗങ്ങള്‍ക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്. ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .

മറ്റുനാമങ്ങള്‍

മലയാളം :‌- ഉഴിഞ്ഞ
സംസ്‌കൃതം :- ഇന്ദ്രവല്ലി,ഇന്ദ്രവല്ലരി,ചക്രലത
ഇംഗ്ളിഷ് :- ലൌവ് ഇൻ‌ എ പൌഫ്, ബലൂൺ വൈൻ,
ശാസ്ത്രിയം :- കാര്‍ഡിയോസ്‌ പെര്‍മം ഹലികാകാബം
കുടുംബം :- സ്‌പിൻഡാസ്യ
രസം :- തിക്തം
വീര്യം :- ഉഷ്ണം
ഗുണം :- സരം,ലഘു,സിനിഗ്ദം
വിപാകം :- മധുരം
ഉപയോഗം :- സമൂലം

ചിലഔഷധപ്രയോഗങ്ങള്‍
ഉഴിഞ്ഞ കഷായം കഴിക്കുന്നത് മലബന്ധം,വയറുവേദന എന്നിവ മറ്റും.ഇല അരച്ച് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് തല കഴുകിയാല്‍ "ഷാംപൂ" ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളര്‍ത്തും .

Friday, 1 August 2014

കരിംപായൽ (ശാസ്ത്രീയനാമം: Ceratophyllum demersum)


വെള്ളത്തിൽ പൊങ്ങിക്കിടന്ന് പടർന്നു വളരുന്ന ഒരു ജലസസ്യം ആണ് കരിംപായൽ. (ശാസ്ത്രീയനാമം: Ceratophyllum demersum). മൃദുവായ ഈ സസ്യത്തിന്റെ ഇലകൾ ചെറുതാണ്. ധാരാളം മാംസ്യം, കാൽസ്യം, മഗ്‌നീഷ്യം എന്നിവ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു ചെടിയാണിത്.അക്വേറിയങ്ങളിൽ വളർത്താൻ പറ്റിയ ഈ ചെടിയെ പലനാട്ടിലും ഒരു അധിനിവേശസസ്യമായാണ് കരുതുന്നത്.

കിയാവ്, എണ്ണപ്പൈൻ, ചുക്കെണ്ണപ്പൈൻ, കൊളവ്, മലബാർ മഹാഗണി

പശ്ചിമഘട്ടത്തിലെ 1000 മീറ്റർ വരെ ഉയരമുള്ള മലകളിലെ നിത്യഹരിതവനങ്ങളിൽ ഉണ്ടാകുന്ന ഒരു വന്മരമാണ് കിയാവ്, എണ്ണപ്പൈൻ, ചുക്കെണ്ണപ്പൈൻ എന്നെല്ലാം അറിയപ്പെടുന്ന കൊളവ്. (ശാസ്ത്രീയനാമം: Hardwickia pinnata). കാട്ടിൽനിന്നും തൈ പറിച്ചുനട്ട് വളർത്താം. ഉറപ്പുള്ള കാതൽ ഫർണിച്ചറുണ്ടാക്കാൻ കൊള്ളാം. കമ്പോളത്തിൽ മലബാർ മഹാഗണി എന്ന പേരിൽ ഇത് ലഭ്യമാണ്. ഇന്ത്യയിൽ മാത്രമാണ് ഈ മരം കാണപ്പെടുന്നത്.

ഒരു താണതരം വാർണിഷ് ഉണ്ടാക്കാൻ പറ്റിയ ഒളിയോറെസിൻ ഈ മരത്തിൽ നിന്നും ശേഖരിക്കാറുണ്ട്. 80 സെന്റിമീറ്ററോളം വ്യാസമുള്ള മരത്തിൽനിന്നും പത്തുവർഷത്തിലൊരിക്കൽ 50 ലിറ്ററോളം ഒളിയോറെസിൻ കിട്ടും. തറനിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ തടിയുടെ കേന്ദ്രം വരെ എത്തുന്നതും രണ്ടു സെന്റിമീറ്റർ വ്യാസമുള്ളതുമായ ദ്വാരമുണ്ടാക്കിയാണ് കറ ശേഖരിക്കുക. ഈ കറ ടർപെന്റൈൻ ചേർത്ത് വാർണീഷാക്കും.

നിത്യഹരിതവൃക്ഷമായ എണ്ണപ്പൈൻ സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്. ഇലകൾക്ക് 5 - 7 സെന്റമീറ്റർ നീളവും 3 സെന്റമീറ്റർ വീതിയും ഉണ്ടാകും. മരത്തിന്റെ തൊലിക്ക് നേർത്ത തവിട്ടു നിറമാണ്. പച്ച നിറത്തിലുള്ള ശാഖകൾക്ക് കാതലില്ല. വർഷത്തിൽ രണ്ടു പ്രാവശ്യം പുഷ്പിക്കുന്നു. ചെറിയ പൂക്കൾക്ക് വെള്ള നിറമാണ്. വരൾച്ചയും ശൈത്യവും താങ്ങാനാകാത്ത വൃഷത്തിന്റെ സ്വാഭാവിക പുനരുത്ഭവം വനത്തിൽ നന്നായി നടക്കുന്നു. ഫർണിച്ചർ നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. തടിയ്ക്ക്‌ വെള്ളയുണ്ട്‌. വെള്ളയ്ക്ക്‌ ഈട്‌ തീരെയില്ല. കാതലിന്‌ നല്ല ഈടും ഉറപ്പും ബലവുമുണ്ട്‌. മിനുസപ്പണികൾക്കും ഘന ഉരുപ്പടികൾക്കും അത്യുത്തമം. പഴകുംതോറും തടിയിലുള്ള ഒളിയോറസിൻ പ്രതലത്തിളക്കം കുറയ്ക്കുന്നതുകൊണ്ട്‌ ഫർണിച്ചറിന്‌ ഈ തടി വ്യാപകമായി ഉപയോഗിക്കാറില്ല. എങ്കിലും മലബാർ മഹാഗണി എന്ന പേരിൽ ഇതു കമ്പോളത്തിൽ വിറ്റുവരുന്നു.

മരത്തിൽ നിന്നും ഒളിയോറസിൻ എന്ന എണ്ണ ഊറ്റി എടുക്കുന്നതിനാൽ ഇവ വംശനാശത്തിന്റെ വക്കിലാണ്. വാർണീഷുണ്ടാക്കുവാനായി തടി തുരന്ന് എണ്ണ കവർന്നെടുക്കുന്നു. ഭൂനിരപ്പിൽ നിന്നും മരത്തിന്റെ ഒന്നര മീറ്റർ ഉയരത്തിൽ തടി തുരന്ന് ഈറ്റ കുഴൽ പ്രവേശിപ്പിച്ചാണ് എണ്ണ ഊറ്റിയെടുക്കുന്നത്. 80 സെന്റിമീറ്ററോളം വ്യാസമുള്ള മരത്തിൽനിന്ന്‌ പത്തു വർഷത്തിലൊരിക്കൽ 50 ലിറ്ററോളം ഒളിയോറസിൻ കിട്ടും. ഈ പ്രവൃത്തിമൂലം മരം വളരെ വേഗം ഉണങ്ങി നശിക്കുന്നു. ഈ മരത്തിൽ നിന്നും ലഭിക്കുന്ന ഒളിയോറസിൻ എന്ന എണ്ണ ഗൊണേറിയയ്ക്കും മറ്റു ലൈംഗിക മൂത്രാശയരോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നു. ആനകളുടെ മുറിവ്‌ ഉണക്കാനും ഇത്‌ ഉപയോഗിക്കാറുണ്ട്‌.

തകരം (ശാസ്ത്രീയനാമം: Cryptocoryne spiralis)


ഇന്ത്യൻ തദ്ദേശവാസിയായ ഒരു സസ്യമാണ് തകരം. (ശാസ്ത്രീയനാമം: Cryptocoryne spiralis). കെട്ടികിടക്കുന്ന വെള്ളമുള്ള ചതുപ്പുപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. അക്വേറിയത്തിൽ വളർത്താൻ മികച്ച ഒരു സസ്യമാണിത്.

ആറ്റുകനല. (ശാസ്ത്രീയനാമം: Memecylon angustifolium)


തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു കുറ്റിച്ചെടിയാണ് ആറ്റുകനല. (ശാസ്ത്രീയനാമം: Memecylon angustifolium). 300 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അരുവികളുടെ തീരങ്ങളിൽ കണ്ടുവരുന്നു.

കൊട്ടം

വംശനാശഭീഷണി നേരിടുന്ന ഒരു ഔഷധസസ്യമാണ് കൊട്ടം. (ശാസ്ത്രീയ നാമം: സൊസ്സൂറിയ ലാപ്പ, Saussurea lappa) കാശ്മീരിൽ കൂടുതലുണ്ടാകുന്നത് എന്ന അർത്ഥത്തിൽ കാശ്മീരജം, പുഷ്കരമൂലത്തോട് സാദൃശ്യമുള്ള സസ്യം എന്ന അർത്ഥത്തിൽ പുഷ്കര എന്നിങ്ങനെയുള്ള പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ചർമ്മരോഗങ്ങൾ, ശ്വാസം, കാസം (ചുമ) ഇവയെ ശമിപ്പിക്കാൻ സവിശേഷ ശക്തിയുള്ള ഒരൗഷധമാണിത്.കൊട്ടം സുഗന്ധമുള്ള ഒരു ചെടിയാണ്. 

വേരിനും കാണ്ഡത്തിനും സുഗന്ധമുണ്ട്. ഒരു മീറ്റർ മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചിരസ്ഥായി ഔഷധി. കാണ്ഡം വിരലിന്റെ വണ്ണമുള്ളതും ബലിഷ്ഠവുമാണ്. ഇലകൾ വലുതും പരന്നു വിരിഞ്ഞതുമാണ്. ഇലകളുടെ അറ്റം ക്രമരഹിതമായ പല്ലുകൾ പോലെയുള്ളതാണ്. ഇലകളുടെ ചുവടറ്റം കാണ്ഡത്തെ പൊതിഞ്ഞിരിക്കും. പൂങ്കുല മുണ്ഡമഞ്ജരി (തല പോലെയുള്ള പൂങ്കുല). പുഷ്പങ്ങൾക്ക് നീല കലർന്ന വയലറ്റ് നിറമാണ്. ഫലങ്ങളിൽ രോമാവരണമുണ്ട്. വിത്ത് ചെറുതും പതുങ്ങിപ്പരന്നതുമാണ്. വേര് തടിച്ചതും സുഗന്ധമുള്ളതും എളുപ്പം ഒടിയുന്നതുമാണ്. അവ വർഷങ്ങളോളം മണ്ണിൽ നശിക്കാതെ കിടക്കുകയും അനുകൂല പരിതഃസ്ഥിതിയിൽ മുളയ്കുകയും ചെയ്യും. വേരാണ് കൊട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. വെള്ള കൊട്ടം എന്ന പേരിലും അത് അറിയപ്പെടുന്നു. 

ഇന്ത്യയിൽ കാശ്മീരിലും മറ്റ് ഹിമാലയപ്രാന്തങ്ങളിലും, ഉത്തർ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പാക്കിസ്താനിലും നേപ്പാളിലും ടിബറ്റിലും കണ്ടുവരുന്നു. 

വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. കൊട്ടവും ഇന്തുപ്പും നല്ലതുപോലെ പൊടിച്ച് ചുത്തപ്പുളിനീരിൽ (വിനാഗിരി) കുഴച്ച് ദേഹത്ത് തിരുമ്മിയാൽ എല്ലാത്തരം വേദനകളും ശമിക്കും എന്ന് യോഗരത്നസമുച്ചയം എന്ന ആയുർവേദ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. തമകശ്വാസത്തിൽ(ആസ്ത്മ) കൊട്ടം പൊടിച്ച പൊടി ഒരു ഗ്രാം മുതൽ മൂന്നു ഗ്രാം വരെ എടുത്ത് തേനിലോ ചൂടുവെള്ളത്തിലോ കലക്കിക്കുടിച്ചാൽ ശമനം കിട്ടും. ഈ ചികിത്സ രാവിലെയും വൈകിട്ടും എന്ന കണക്കിൽ പതിനഞ്ചു ദിവസം ചെയ്യേണ്ടതാണ്. കൊട്ടം, ദേവതാരം, രാമച്ചം, ചുക്ക് ഇവ അരച്ച് എണ്ണയിൽ കുഴച്ച് തലയിൽ പൊത്തിയാൽ തലവേദന, തലയിൽ ഉണ്ടാകുന്ന ചൊറി എന്നിവ മാറിക്കിട്ടും. കൊട്ടം, വയമ്പ്, കടുക്കാത്തോട്, ബ്രഹ്മി, താമരയല്ലി ഇവ സമമെടുത്തു പൊടിച്ച് അര ഗ്രാം മുതൽ ഒരുഗ്രാം വരെയെടുത്ത് തേനും നെയ്യും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ നിറം, കാന്തി, ആയുസ് ഇവ വർദ്ധിക്കും എന്ന്യോഗരത്നാകരം എന്ന ഗ്രന്ഥത്തിൽ കാണുന്നു. 

 കൊട്ടം, ചുക്ക്, വയമ്പ്, മുരിങ്ങയുടെ വേരിലെ തൊലി, വെള്ളുള്ളി, കാർത്തോട്ടി (ഗിടോരൻ) വേര്, ദേവതാരം, കടുക്, ചിറ്റരത്ത ഇവ കൽക്കമായി പുളിയില നീരിൽ അരച്ചു കലക്കി തൈരും ചേർത്ത് എണ്ണകാച്ചി അരിച്ചെടുക്കുന്നതാണ് (കൊട്ടം ചുക്കാദി തൈലം വാതഹാരിയാണിതെന്ന് സഹസ്രയോഗം പ്രതിപാദിക്കുന്നു. ത്രായന്ത്യാദികഷായം, സിംഹ്യാദികഷായം, ശൃംഗ്യാദികഷായം, ശുണ്ഠ്യാദി തൈലം എന്നിവയെല്ലാം കൊട്ടം ചേർത്ത് ഉണ്ടാക്കുന്ന ഔഷധയോഗങ്ങളാണ്.

Thursday, 31 July 2014

കബൊംബ കരൊലിനിയാന - Cabomba caroliniana


ഒരിനം ജലസസ്യമാണ് കബൊംബ കരൊലിനിയാന - Cabomba caroliniana. അക്വേറിയങ്ങളിൽ ഇവ സാധാരണയായി ഉപയോഗിക്കപ്പെടുന്നു. വടക്കേ അമേരിക്കയാണ് ഈ സസ്യത്തിന്റെ ജന്മദേശം. സ്വാഭാവിക ജലാവസ്ഥയെ ശിഥിലമാക്കുന്നതിനാൽ വടക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും ഇതിന്റെ അക്വേറിയ ഉപയോഗം വിലക്കിയിരിക്കുന്നു.

ചെടിയുടെ തണ്ടുകൾ ശാഖോപശാഖകളായാണ് വളരുന്നത്. പച്ചകബൊംബയുടെ തണ്ടിൽ നിന്നും വിപരീത ദിശകളിലായി വിശറിപോലെ ഇലകൾ വളരുന്നു. ഈ ഇലകൾക്ക് രണ്ടിഞ്ച് വരെ വ്യാസം ഉണ്ടാകുന്നു. മുങ്ങിക്കിടക്കുന്ന ഇലകൾ ഒരു തരം പശയാൽ ആവരണ ചെയ്യപ്പെട്ടിരിക്കുന്നു. സസ്യം പുഷ്പിക്കുന്നതിനു തൊട്ടുമുൻപായാണ് ഇലകൾ ജലോപരിതലത്തിൽ കാണപ്പെടുന്നത്. എന്നാൽ ഈ ഇലകൾ ചെറുതും ത്രികോണാകൃതിയിലുള്ളവയുമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ മിക്കപ്പോഴും സസ്യം പുഷ്പിക്കുന്നു. ഇതിലെ പൂക്കൾ വെള്ളയോ വിളറിയ മഞ്ഞയോ നിറത്തിൽ കാണുന്നു.

കബൊംബയിൽ നേർത്ത നാരുകൾ പോലുള്ള വേരുകൾ ഉണ്ട്. നേർത്ത വെളുത്ത നിറത്തിലാണ് നാരുകൾ കാണപ്പെടുന്നത്. ഒഅടിഞ്ഞു കിടക്കുന്ന തണ്ടുകളിൽ നിന്നും പ്രത്യേകമായി വളരെയധികം വേരുകൾ മുളപൊട്ടുന്നു. സസ്യങ്ങൾ ആവശ്യമായ പോഷണങ്ങൾ ഇലകളിലൂടെയും തണ്ടിലൂടെയും സ്വീകരിക്കുന്നത്. വേരുകൾ സസ്യത്തെ ജലാശയങ്ങളുടെ അടിത്തട്ടിൽ ഉറപ്പിച്ചു നിർത്തുന്നു. വളരെ പെട്ടെന്ന് സമൃദ്ധമായി വളരുന്ന കബൊംബകൾ ജലത്തിലെ മറ്റു സസ്യങ്ങളേയും അകശേരുകികളേയും സൂഷ്മജീവികളേയും പ്രതികൂലമായി ബാധിക്കുന്നു.

Tuesday, 1 July 2014

കരിമ്പാല

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ കുറ്റിച്ചെടിയാണ് കരിമ്പാല. (ശാസ്ത്രീയനാമം: Flemingia nilgheriensis). ഇന്ത്യയിലെ മിക്ക തെക്കൻ സംസ്ഥാനങ്ങളിലുമുണ്ട്. കേരളത്തിൽ സൈലന്റ് വാലിയിൽ കാണുന്നു.

Sunday, 1 June 2014

താമര (നെലുമ്പോ നൂസിഫെറാ Nelumbo nucifera)



ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. താമരയാണ് ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം. 
വെണ്‍താമര, ചെന്താമര എന്നീ രണ്ടുതരം താമരകളാണ് പൊതുവേ കാണപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ 1800 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെ അധികം ഒഴുക്കില്ലാത്ത കുളങ്ങളിലും തടാകങ്ങളിലും ചതുപ്പുകളിലും ആണ് ഈ ജലസസ്യം വളരുന്നത്. ചിരസ്ഥായിയായ താമരയുടെ പ്രകന്ദം (താമരക്കിഴങ്ങ്) ചെളി യില്‍ നിമഗ്നമായിരിക്കും. പ്രകന്ദം ശാഖിതവും കനം കുറഞ്ഞ് നീളം കൂടിയതുമാണ്. ഇതിന്റെ പര്‍വസന്ധികളില്‍ നിന്നാണ് വേരുകള്‍ പുറപ്പെടുന്നത്. 

പ്രകന്ദത്തില്‍ നിന്ന് ജലോപരിതലം വരെ ഉയര്‍ന്നു നില്‍ക്കുന്ന തണ്ടിന്റെ അഗ്രത്തിലാണ് ഇലകള്‍ വിന്യസിച്ചിരിക്കുന്നത്. ഇലയ്ക്ക് 60-90 സെ.മീ. വ്യാസമുണ്ടായിരിക്കും. ഇലത്തണ്ടിലും ഇലകളിലുമുള്ള വായു അറകളാണ് ഇലകളെ ജലോപരിതലത്തില്‍ പൊന്തിക്കിടക്കാന്‍ സഹായിക്കുന്നത്. ഇലയുടെ ഉപരിതലത്തിലെ മെഴുകുപോലുള്ള ആവരണം ഇതില്‍ വീഴുന്ന ജലകണങ്ങളെ വേഗത്തില്‍ വാര്‍ന്നു പോകാന്‍ സഹായിക്കുന്നു. ഇലത്തണ്ടില്‍ അവിടവിടെ വളരെ ചെറിയ മുള്ളുകളുണ്ടായിരിക്കും. ഇലകളില്‍ ടാനിനും മ്യൂസിലേജും അടങ്ങിയിരിക്കുന്നു. 

പ്രകന്ദത്തില്‍ നിന്നുണ്ടാകുന്ന നീളം കൂടിയ പുഷ്പത്തണ്ടിലാണ് പുഷ്പം ഉണ്ടാകുന്നത്. പുഷ്പത്തണ്ട് ജലോപരിതലത്തിലെത്തിയ ശേഷമാണ് പുഷ്പം വികസിക്കുന്നത്. പുഷ്പങ്ങള്‍ക്ക് വെളുപ്പോ ഇളം ചുവപ്പോ നീലയോ നിറമായിരിക്കും; വെളുത്ത പുഷ്പങ്ങളുള്ള താമര പദ്മം എന്നും അല്പം ചുവന്ന പുഷ്പങ്ങളുള്ളത് നളിനമെന്നും അല്പം നീല നിറമുള്ളത് ഉല്പലം എന്നും അറിയപ്പെടുന്നു. പുഷ്പങ്ങള്‍ക്ക് 10-25 സെ.മീ. വ്യാസം കാണും; സുഗന്ധവുമുണ്ടാകും; പുഷ്പത്തിന്റെ മധ്യഭാഗത്തായി മഞ്ഞ നിറത്തില്‍ ത്രികോണാകൃതിയില്‍ കാണപ്പെടുന്ന പുഷ്പാസന(thalamus)ത്തിലാണ് ബീജാണ്ഡപര്‍ണങ്ങള്‍ നിമഗ്നമായിട്ടുള്ളത്. പച്ചനിറത്തില്‍ നാലോ അഞ്ചോ ബാഹ്യദളങ്ങളുള്ള താമര പുഷ്പത്തിന് അനേകം ദളങ്ങളും കേസരങ്ങളും ഉണ്ടായിരിക്കും. 5-12.5 സെ.മീ. വരെ നീളമുള്ള ദളങ്ങള്‍ എളുപ്പത്തില്‍ കൊഴിഞ്ഞു പോകുന്നവയാണ്. ദളങ്ങള്‍ ക്രമാനുഗതമായി പരിവര്‍ത്തനം ചെയ്ത് കേസരങ്ങളായി രൂപാന്തരപ്പെടുന്ന പ്രതീതി ജനിപ്പിക്കുന്നു. 

സര്‍പ്പിളമായി ക്രമീകരിച്ചിരിക്കുന്ന കേസരങ്ങള്‍ക്ക് ദ്വികോഷ്ഠക പരാഗകോശമാണുള്ളത്. സംയോജകം പരാഗകോശത്തിനു മുകളില്‍ ഒരു ഫണം പോലെ നീണ്ടുനില്ക്കുന്നു. പുഷ്പാസനത്തിലാണ്ടു കിടക്കുന്ന അസംഖ്യം ബീജാണ്ഡപര്‍ണങ്ങളുള്‍പ്പെട്ടതാണ് ജനി. വര്‍ത്തികാഗ്രങ്ങള്‍ മാത്രമേ തലാമസിനു മുകളില്‍ കാണപ്പെടുന്നുള്ളൂ. തലാമസ് അഴുകുന്നതനുസരിച്ച് വിത്ത് അതില്‍ നിന്നു വേര്‍പെട്ടു വീഴുന്നു. വിത്തിന് അണ്ഡാകൃതിയാണ്. ഇതില്‍ ബീജാന്നവും പരിഭ്രൂണപോഷ(perisperm)വുമുണ്ട്. താമരക്കിഴങ്ങും വിത്തും ഭക്ഷ്യയോഗ്യമാണ്. വിത്ത് പാകം ചെയ്യാതെയും ഭക്ഷിക്കാം. കിഴങ്ങില്‍ 2% പ്രോട്ടീന്‍, 0.1% കൊഴുപ്പ്, 6% സ്റ്റാര്‍ച്ച് എന്നിവ കൂടാതെ സോഡിയം, ജീവകം ബി,സി,ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. വിത്തില്‍ 17% പ്രോട്ടീന്‍, 2.5% കൊഴുപ്പ്, 60% സ്റ്റാര്‍ച്ച്, കൂടിയ അളവില്‍ ജീവകം സി എന്നിവ അടങ്ങിയിരിക്കുന്നു. താമരക്കിഴങ്ങും തണ്ടും പൂവും ഔഷധയോഗ്യമാണ്. പ്രകന്ദത്തിലും വിത്തിലും നിലംബൈന്‍ എന്ന ആല്‍ക്കലോയിഡും റെസിന്‍, ഗ്ളൂക്കോസ്, ടാനിന്‍, കൊഴുപ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. പ്രകന്ദം നെഞ്ചെരിച്ചില്‍, വയറിളക്കരോഗങ്ങള്‍, ത്വക്രോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധമായുപയോഗിക്കുന്നു.

പിത്തം, ചുമ, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ വേര് ഉപയോഗിക്കുന്നു. ഇല പനിക്കും നെഞ്ചെരിച്ചിലിനും ഔഷധമാണ്. പുഷ്പം ശീതളമാണ്. കോളറ, പനി, ഹൃദ്രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്.
കേസരങ്ങള്‍ ഉദരരോഗങ്ങള്‍ക്കും, ഫലവും വിത്തും കഫം, പിത്തം, വാതം, ഛര്‍ദി, നെഞ്ചെരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്. താമരയുടെ തേന്‍ മകരന്ദം എന്നാണ് അറിയപ്പെടുന്നത്. ഇത് ത്രിദോഷങ്ങള്‍ അകറ്റുന്നു. നേത്രരോഗങ്ങള്‍ക്ക് മകരന്ദം നല്ലൊരൌഷധമാണ്. താമരപ്പൂവ് അരച്ചുപൂശിയാല്‍ ശരീരത്തിലെ ചുട്ടുനീറ്റല്‍ അകലും. രക്താര്‍ശ്ശസ്സിന് താമരക്കിഴങ്ങും പുഷ്പ വൃന്തവും ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് കഴിക്കാറുണ്ട്. താമരപ്പൂവ് അരച്ച് വെള്ളത്തില്‍ കലക്കി പാമ്പുകടിയേറ്റവര്‍ക്ക് കൊടുത്താല്‍ വിഷം ശമിക്കാന്‍ സഹായിക്കും.
 
സംസ്കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം, കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്‌. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്‌.

താമരവേര്, ഉപ്പില്ലാതെ വേവിച്ചത്
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 70 kcal   280 kJ
അന്നജം    16.02 g
- പഞ്ചസാരകൾ  0.5.2 g
ഭക്ഷ്യനാരുകൾ  3.1 g  
Fat0.07 g
പ്രോട്ടീൻ1.58 g
ജലം81.42 g
തയാമിൻ (ജീവകം B1)  0.127 mg  10%
റൈബോഫ്ലാവിൻ (ജീവകം B2) 0.01 mg  1%
നയാസിൻ (ജീവകം B3)  0.3 mg  2%
പാന്റോത്തെനിക്ക് അമ്ലം (B5)  0.302 mg 6%
ജീവകം B6  0.218 mg17%
Folate (ജീവകം B9)  8 μg 2%
ജീവകം സി  27.4 mg46%
കാൽസ്യം  26 mg3%
ഇരുമ്പ്  0.9 mg7%
മഗ്നീഷ്യം  22 mg6% 
ഫോസ്ഫറസ്  78 mg11%
പൊട്ടാസിയം  363 mg  8%
സോഡിയം  45 mg3%
സിങ്ക്  0.33 mg3%
Link to USDA Database entry
Percentages are relative to US
recommendations for adults.
Source: USDA Nutrient database

Thursday, 17 April 2014

കറ്റാര്‍വാഴ Aloe vera (Barbados Aloe, Medicinal Aloe)


photo
അസ്ഫോഡെലേഷ്യേ കുടുംബ്ബത്തില്‍ പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ (Aloe vera, Barbados Aloe, Medicinal Aloe). പേരില്‍ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . 
photo
മാംസളപര്‍ണങ്ങള്‍(പോളങ്ങള്‍) ഉള്ള ഒരു രസഭരസസ്യമാണ് കറ്റാര്‍വാഴ. ഈ സസ്യം സ്ത്രീകള്‍ക്കുണ്ടാകുന്ന പല അസുഖങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കുന്നു.  ഇലകള്‍ നേരെ നിവര്‍ന്നോ വശത്തേക്ക് അല്പം ചരിഞ്ഞോ നില്‍ക്കുന്നു. ഇതിന്റെ പൂക്കള്‍ക്ക് ചുമപ്പു കലര്‍ന്ന മഞ്ഞ നിറമായിരിക്കും. ഫലം ഉരുണ്ടിരിക്കും. വിത്തുകള്‍ക്ക് കറുപ്പു നിറമാണ്. കഫപിത്തവാതരോഗങ്ങള്‍ ഇത് ശമിപ്പിക്കുന്നു. ഗര്‍ഭാശയപേശികളെയും ഗര്‍ഭാശയധമനികളെയും ഉത്തേജിപ്പിക്കാന്‍ ഇത് നല്ല ഔഷധമാണ്. രക്തശുദ്ധി വര്‍ദ്ധിപ്പിക്കാനും ഗുല്മം,പ്ലീഹാരോഗങ്ങള്‍,യകൃത് രോഗങ്ങള്‍ എന്നിവയ്ക്കും കറ്റര്‍വാഴ ഔഷധം നല്ലതാണ്. ഇല(പോള) ആണ് ഔഷധയോഗ്യഭാഗം.
കറ്റാര്‍വാഴയുടെ പൂവ്
ത്വക്ക് രോഗങ്ങള്‍ക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തില്‍ വളരുന്നു. ഇലകള്‍ ജലാംശം നിറഞ്ഞ് വീര്‍ത്തവയാണ്. ഇലകളുടെ അരികില്‍ മുള്ളുകള്‍ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.
photo
ചില ഔഷധപ്രയോഗങ്ങള്‍
  • വയറുവേദന, ഗുല്മവായു, യകൃത്പ്ലീഹാവൃദ്ധി, ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറുവേദന എന്നീ അസുഖങ്ങള്‍ക്ക് കറ്റാര്‍വാഴപ്പോളയുടെ സ്വരസം അഞ്ചു മില്ലിലിറ്റര്‍ മുതല്‍ പത്തു മില്ലിലിറ്റര്‍ വരെ ദിവസേന രാവിലെയും വൈകിട്ടും കുടിച്ചാല്‍ ശമനം കിട്ടും. 
  •  ദുഷ്ടവ്രണം, കുഴിനഖം എന്നീ അസുഖങ്ങള്‍ക്ക് കറ്റാര്‍വാഴപ്പോളയുടെ സ്വരസവും പച്ചമഞ്ഞളും കൂടി ഒന്നിച്ചുരച്ചു വച്ചു കെട്ടുന്നത് നല്ലതാണ്. 
  •  ക്ഷതക്ഷയങ്ങള്‍ ഉണ്ടായാല്‍ കറ്റാര്‍വാഴ കീറിയെടുത്ത കൊഴുത്ത നീരും നാടന്‍ കോഴിമുട്ടയും ചാരായവും ചേര്‍ത്തു കുടിക്കുന്നത് നല്ലതാണ്. 
  •  കറ്റാര്‍വാഴയുടെ സ്വരസം 5 മുതല്‍ 10 മില്ലിലിറ്റര്‍ വരെ സമം തേനും ചേര്‍ത്തു പതിവായി ഉപയോഗിച്ചാല്‍ കാന്‍സര്‍ രോഗം ശമിക്കുന്നതാണ്.

Tuesday, 31 December 2013

Scientific / Botanical Names

Abelmoschus esculentus
Abelmoschus moschatus
Abroma augusta
Abutilon indicum
Abutilon megapotamicum
Acacia auriculiformis
Acacia kekapur
Acacia mangium
Acalypha alopecuroidea
Acalypha australis
Acalypha chamaedrifolia
Acalypha hispida
Acalypha siamensis
Acalypha wilkesiana
Acanthus ebracteatus
Acanthus ilicifolius
Acanthus volubilis
Acmella uliginosa
Acroceras munroanum
Acrostichum aureum
Acrostichum speciosum
Actephila excelsa
Actinodaphne macrophylla
Adansonia digitata
Adenanthera pavonina
Adenia macrophylla
Adenium obesum
Adiantum latifolium
Adiantum raddianum
Adiantum trapeziforme
Adinandra dumosa
Adonidia merrillii
Aeschynomene americana
Aeschynomene indica
Afgekia sericea
Agapanthus praecox
Agathis borneensis
Agave angustifolia
Agelaea borneensis
Ageratum conyzoides
Aglaia odorata
Aglaonema commutatum
Aglaonema nebulosum
Aglaonema nitidum
Aglaonema simplex
Agrostistachys borneensis
Aidia densiflora
Albizia saman
Alchornea tiliifolia
Aleurites moluccana
Allamanda blanchetii
Allamanda cathartica
Allium cepa
Allium tuberosum
Allomorphia bullata
Allophylus cobbe
Alocasia longiloba
Alocasia macrorrhizos
Aloe vera
Aloysia virgata
Alpinia aquatica
Alpinia galanga
Alpinia officinarum
Alpinia purpurata
Alpinia vittata
Alpinia zerumbet
Alstonia angustiloba
Alstonia macrophylla
Alstonia scholaris
Alternanthera bettzickiana
Alternanthera brasiliana
Alternanthera ficoidea
Alternanthera paronychioides
Alternanthera sessilis
Alysicarpus vaginalis
Amaranthus blitum ssp. oleraceus
Amaranthus dubius
Amaranthus retroflexus
Amischotolype gracilis
Ammannia baccifera
Amomum xanthophlebium
Amorphophallus paeoniifolius
Ampelocissus ascendiflora
Ampelocissus elegans
Ampelocissus gracilis
Ampelocissus polystachya
Amydrium medium
Anacardium occidentale
Anadendrum latifolium
Ananas bracteatus
Ananas comosus
Ananas nanus
Andira inermis
Andrographis paniculata
Angelica keiskei
Angelonia biflora
Angiopteris evecta
Anisomeles indica
Anisophyllea disticha
Annona cherimola
Annona glabra
Annona mucosa
Annona muricata
Anodendron candolleanum
Anredera cordifolia
Anthurium andraeanum
Ardisia elliptica
Ardisia sanguinolenta
Areca catechu
Areca triandra
Arenga hookeriana
Argyreia nervosa
Aristolochia acuminata
Artabotrys suaveolens
Artemisia lactiflora
Artemisia scoparia
Artemisia vulgaris
Arthrophyllum diversifolium
Artocarpus altilis
Artocarpus dadah
Artocarpus elasticus
Artocarpus heterophyllus
Artocarpus integer
Artocarpus odoratissimus
Arundina graminifolia
Arundo donax
Asclepias curassavica
Asparagus densiflorus
Asparagus officinalis
Asplenium longissimum
Asplenium nidus
Asystasia gangetica
Athyrium accedens
Avena sativa
Averrhoa bilimbi
Averrhoa carambola
Avicennia alba
Avicennia officinalis
Avicennia rumphiana
Axonopus compressus
Azolla pinnata

Sunday, 17 November 2013

ജബോത്തിക്കാബ (മിര്‍സിയേരിയ കൗളിഫ്ലോറ)

തെക്കന്‍ ബ്രസീലില്‍ വളരുന്ന മിര്‍ട്ടേസേ വര്‍ഗത്തില്‍ പെട്ട ഒരു ഫല വൃക്ഷമാണ് ജബോത്തിക്കാബ ("മിര്‍സിയേരിയ കൗളിഫ്ലോറ"). തടിയോടു പറ്റിച്ചേര്‍ന്നു സമൃദ്ധമായുണ്ടാകുന്ന മുന്തിരിപ്പഴം പോലുള്ള അതിന്റെ ഫലത്തിനു വേണ്ടിയാണ് ഈ വൃക്ഷം കൃഷി ചെയ്യുന്നത്. "ബ്രസീലിലെ മുന്തിരിമരം" എന്ന പേരും ഇതിനുണ്ട്. ഇതേവര്‍ഗ്ഗത്തില്‍ പെട്ട് ഇതേപേരില്‍ തന്നെ അറിയപ്പെടുന്ന സമാനജാതി വൃക്ഷങ്ങള്‍ ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ, ബൊളീവിയ എന്നീ രാജ്യങ്ങളില്‍ വളരുന്നു. മാന്തളിന്‍ ഛായ കലര്‍ന്ന കറുപ്പു നിറമുള്ള ഇതിന്റെ പഴത്തിന്റെ ഉള്‍ഭാഗം വെളുത്താണ്;


പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികള്‍ പാനീയങ്ങള്‍ വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.തെക്കന്‍ ബ്രസീലില്‍ വളരുന്ന മിര്‍ട്ടേസേ വര്‍ഗത്തില്‍ പെട്ട ഒരു ഫലവൃക്ഷമാണ് ജബോത്തിക്കാബ ("മിര്‍സിയേരിയ കൗളിഫ്ലോറ"). തടിയോടു പറ്റിച്ചേര്‍ന്നു സമൃദ്ധമായുണ്ടാകുന്ന മുന്തിരിപ്പഴം പോലുള്ള അതിന്റെ ഫലത്തിനു വേണ്ടിയാണ് ഈ വൃക്ഷം കൃഷി ചെയ്യുന്നത്. "ബ്രസീലിലെ മുന്തിരിമരം" എന്ന പേരും ഇതിനുണ്ട്. ഇതേവര്‍ഗ്ഗത്തില്‍ പെട്ട് ഇതേപേരില്‍ തന്നെ അറിയപ്പെടുന്ന സമാനജാതി വൃക്ഷങ്ങള്‍ ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ, ബൊളീവിയ എന്നീ രാജ്യങ്ങളില്‍ വളരുന്നു. മാന്തളിന്‍ ഛായ കലര്‍ന്ന കറുപ്പു നിറമുള്ള ഇതിന്റെ പഴത്തിന്റെ ഉള്‍ഭാഗം വെളുത്താണ്; പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികള്‍, പാനീയങ്ങള്‍ വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.

Labels

FRUIT Scientific / Botanical Names അ ല്‍ ര്‍ ള്‍ ന്‍ ണ്‍ അകത്തി. അകില്‍ അക്കരംകൊല്ലി അക്കരപ്പുത അക്കി അക്കേഷ്യ അക്രോട്ട് അഗ്നിശിഖ അഘോരി അങ്കര അങ്കോലം അഞ്ചിലത്തെറ്റി അഞ്ചുമുലച്ചി അടക്ക അടങ്ങി അടപതിയന്‍. അടയ്ക്കാപയിന്‍ അടയ്ക്കാപ്പയിന്‍ അടയ്ക്കാമണിയൻ അടവിപ്പാല അട്ടപ്പരന്ത അഡീനിയം അണലിവേഗം അണ്ണക്കര അതിരാണി അതിവിടയം അത്തി അനന്തൻപച്ച അനന്തശയനം അപ്പ അപ്പൂപ്പന്‍ താടി അംബ്രലാ ട്രീ അമല്‍പ്പൊരി അമുക്കുരം അമൃത് അമോമം സഹ്യാദ്രികം അമ്പലപാല അമ്പഴം അമ്പഴങ്ങ അമ്പൂരിപ്പച്ചില അമ്മിമുറിയന്‍ അയണി അയമോദകം അയിനിപ്പിലാവ് അയ്യപ്പന അയ്യപ്പാന അയ്യപ്പാല അരണമരം അരത്തമരവാഴ അരയാഞ്ഞിലി അരയാൽ അരളി അരിക്കണ്ണി അരിനെല്ലിക്ക അരിപ്പഴച്ചെടി അരിപ്പൂച്ചെടി അരിപ്പൂവ് അരിയാപൊരിയന്‍. അരിഷ്ട അരീപ്പഴം അരൂത അര്‍ക്ക അലക്കുചേര്‌ അലര്‍ക്ക അലറി അലറിപ്പാല അലീഗറ്റര്‍ പിയര്‍ അല്‍പം അവില്‍പ്പൊരി അസലിയ അസോള അസ്ഥിമരം അളുങ്കുമരം ആകാശമല്ലി ആകാശമുല്ല ആകാശവല്ലി ആകാശവെള്ളരി ആച്ച ആച്ചമരം ആഞ്ഞിലി ആടലോടകം ആടുകൊട്ടാപാല ആടുതിന്നാപ്പാല ആടുതൊടാപ്പാല ആത്ത ആത്തചക്ക ആത്തിച്ചക്ക ആനക്കയ്യൂരം ആനക്കുറുന്തോട്ടി ആനക്കൂവ ആനക്കൈത ആനക്കൊടിത്തൂവ ആനച്ചുണ്ട ആനച്ചുവടി ആനച്ചേര് ആനച്ചൊറിയന്‍ ആനത്തകര ആനത്തൂവ ആനത്തൊട്ടാവാടി ആനപ്പരുവ ആനമുള്ള് ആനയടിയന്‍ ആനവണങ്ങി ആനവിരട്ടി ആനെക്കാട്ടിമരം ആൻഡമാൻ റെഡ്‌വുഡ് ആപ്പിള്‍ ആഫ്രിക്കന്‍ ഡേയ്സി ആഫ്രിക്കന്‍ പായല്‍ ആഫ്രിക്കന്‍ ലില്ലി ആഫ്രിക്കന്‍മല്ലി ആമ്പല്‍ ആമ്പൽ ആരംപുളി ആരമ്പുവള്ളി ആരോഗ്യപ്പച്ച ആര്യവേപ്പ് ആലാഞ്ചി ആലുകൾ ആവണക്ക് ആവര ആവല്‍ ആശാരിപ്പുളി ആശാളി ആഴാന്ത ആഴാന്തല്‍ ആറ്റുകനല ആറ്റുകരിമ്പ് ആറ്റുകറുവ ആറ്റുചങ്കള ആറ്റുദർഭ ആറ്റുനൊച്ചി ആറ്റുപുന്ന ആറ്റുപേഴ് ആറ്റുമയില ആറ്റുവഞ്ചി ആറ്റുവയണ ആറ്റുവയന ഇഞ്ച ഇഞ്ചി ഇഞ്ചിപ്പുല്ല് ഇടമ്പിരി വലമ്പിരി ഇടവകം ഇടിഞ്ഞില്‍ ഇത്തി ഇത്തിയാല്‍ ഇത്തിള്‍ ഇന്ത്യന്‍ വയലറ്റ് ഇന്‍സുലിന്‍ ചെടി ഇംപേഷ്യന്‍സ് വീരപഴശ്ശി ഇരട്ടിമധുരം ഇരവി ഇരിപ്പ ഇരുമുള്ള് ഇരുവേലി ഇരുള്‍ ഇലഞ്ഞി ഇലന്ത ഇലപ്പുച്ചെടി ഇലമുളച്ചി ഇലവ് ഇലിപ്പ ഇലുമ്പിപുളി ഇല്ലക്കട്ട ഇല്ലി ഇഷദ്ഗൊല ഇഷദ്ഗോള്‍ ഈച്ചക്കാര ഈച്ചമരം ഈട്ടി ഈത്തപ്പഴം ഈന്തപ്പന ഈന്തപ്പഴം ഈന്ത് ഈരക്കത്തിര ഈലാങ്ങ് ഈലാങ്ങ് ഈശ്വരഗോള ഈശ്വരമുല്ല ഈശ്വരമൂലി ഈഷാല്‍ ഈസ്റ്റ് ഇന്ത്യൻ മഹാഗണി ഈഴച്ചെമ്പകം ഈറക്കത്തിര ഈറ്റ ഉകമരം ഉങ്ങ് ഉണ്ടാപ്പയിന്‍ ഉണ്ടാപ്പയിൻ ഉത്കണ്ടകം ഉത്തിരം ഉന്നം ഉപ്പനച്ചം ഉപ്പിളിയൻ ഉമ്മം ഉമ്മത്ത് ഉലുവ ഉഴിഞ്ഞ ഉറിതൂക്കി ഉറുമാംകായ ഊട്ടി പൂവ് ഊരം ഊരംപുളിക്കിഴങ്ങ് ഊര്‍പം ഊർപം ഊർപണം ഊര്‍പന്‍ ഊർപൻ ഊര്‍പ്പം എണ്ണപ്പന എണ്ണപ്പൈൻ എയ്ഞ്ചല്‍സ് ട്രമ്പറ്റ് എരച്ചുകെട്ടി എരിവള്ളി എരുക്ക് എരുമക്കള്ളി എരുമനാക്ക് എരുമപ്പാവല്‍ എലിചെവിയന്‍ എലിച്ചുഴി എലിച്ചെവിയൻ എലിപ്പയര്‍ എലിമരം എല്ലൂറ്റി എള്ള് ഏകനായകം ഏണിക്കമ്പന്‍ ഏപ്രില്‍ ലില്ലി ഏലം ഏഴിലംപാല ഐവി ഐവിരലിക്കോവ ഒടിയമടന്ത ഒടുക്ക് ഒടുവൻ ഒട്ടകമുള്ള് ഒട്ടല്‍ ഒതളം ഒരിലത്താമര ഒരുകാൽ ഞൊണ്ടി ഒല ഒറ്റ ഒറ്റചെവിയന്‍ ഓട ഓടമരം ഓടല്‍ ഓരില ഓരിലത്താമര ഓരിലത്തീപ്പെട്ടിമരം ഓര്‍ക്കിഡ് - ഡ്രൂറി ഓര്‍ക്കിഡ് - സീതമുടി ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട ഓറഞ്ച് ഔഷധസസ്യങ്ങളുടെ പട്ടിക കക്കിഞ്ച കച്ചപ്പട്ട കച്ചോലം കടക്കൊന്ന കടച്ചക്ക കടപ്പ കടപ്പാല കടപ്പിലാവ് കടപ്ലാവ് കടലപ്പൂവ് കടലാടി കടലാവണക്ക് കടലാസുപിച്ചകം കടലാസുപൂവ് കടലാസ്സുചെടി കടൽത്തെങ്ങ് കടവാരി കടുക് കടുക്ക കടുവാപിടുക്കന്‍ കട്ടക്കാര കട്ടപ്പുന്ന കട്ടമല്‍പ്പൊരി കട്ഫലം കഠാരമുള്ള് കണിക്കൊന്ന കണ്ടകാര കണ്ടകാരിചുണ്ട കണ്ടഫല: കണ്ടാടി കണ്ണാന്തളി കണ്ണാമ്പൊട്ടി കണ്ണാവ് കദംബവള്ളി കനകാംബരം കന്നികൂര്‍ക്ക കന്യാവ് കബൊംബ കരൊലിനിയാന കമണ്ഡലു മരം കമ്പിളി നാരകം കമ്പിളി നാരങ്ങ കമ്മട്ടി കമ്മട്ടിവള്ളി കമ്യൂണിസ്റ്റ് പച്ച കയ്പൻ പടവലം കയ്യോന്നി കരക്കണ്ടന്‍ കരച്ചുള്ളി കരടിപ്പുല്ല് കരണ കരണ്ടിപ്പഴം കരനെല്ലി കരയം കരയാമ്പൂ കരളകം കരള്‍വേഗം കരിക്കോവ കരിങ്കടുക് കരിങ്കണ്ണി കരിങ്കൂവളം കരിങ്ങാലി കരിങ്ങാഴ കരിങ്ങോട്ട കരിഞ്ചീരകം കരിഞ്ചേര് കരിഞ്ഞോട്ട കരിനീലി കരിന്തകര കരിന്തക്കാളി കരിന്തുമ്പ കരിംപായൽ കരിംപായല്‍. ( കരിമഞ്ഞൾ കരിമുതുക്ക് കരിമുത്തിള്‍ കരിമുള്ളി കരിമ്പാല കരിമ്പ് കരിവെള്ള കരിവേലം കരീരം കരീലാഞ്ചി കരുകൂമത കരുപ്പക്കൊടി കരുവാളി കരുവേമ്പ് കരോണ്ട കര്‍പ്പൂരവള്ളി കലദി കലമ്പി കലിഞ്ഞി കലുവാലുക. മാന്തലമുക്കി കല്‍ത്താമര കൽമോനി കല്യാണസൗഗന്ധികം കല്ലത്തി കല്ലരയാല്‍ കല്ലിത്തി കല്ലുഞാവൽ കല്ലുരുക്കി കല്ലുരുവി കല്ലുവാഴ കല്ലൂർവഞ്ചി കവുങ്ങ് കശുമരം കശുമാവ് കശുവണ്ടി കസ്തൂരിവെണ്ട കളിപ്പാല്‍വള്ളി കള്ളക്കറുവ കഴഞ്ചി കറളകം കറിവേപ്പ് കറുക കറുകപുല്ല് കറുംതൊലി കറുത്തചെറി കറുവ കറുവപ്പട്ട കറ്റാര്‍വാഴ കാകോളി കാക്കഞാറ കാക്കത്തുടലി കാക്കത്തൊണ്ടി കാക്കപ്പൂ കാക്കപ്പൂവ് കാഞ്ചന്‍ കാഞ്ചന്‍കോര കാഞ്ഞിരം കാട്ടമൃത് കാട്ടമ്പി കാട്ടരത്ത കാട്ടലരി കാട്ടാത്ത കാട്ടിഞ്ചി കാട്ടുകടുക് കാട്ടുകമുക് കാട്ടുകരണ കാട്ടുകർപ്പൂരം കാട്ടുകഴഞ്ചി കാട്ടുകറിവേപ്പ് കാട്ടുകാരമുള്ള് കാട്ടുകുന്നി കാട്ടുകുരുമുളക് കാട്ടുകൈപ്പയ്ക്ക കാട്ടുകൊടിവള്ളി കാട്ടുകൊന്ന കാട്ടുഗോതമ്പ് കാട്ടുചാമ്പ കാട്ടുചീര കാട്ടുചൂരല്‍ കാട്ടുചെമ്പകം കാട്ടുചേന കാട്ടുചേര കാട്ടുചേര് കാട്ടുജാതി കാട്ടുഞെരിഞ്ഞിൽ കാട്ടുതുവര കാട്ടുതുളസി കാട്ടുനാരകം കാട്ടുനിരൂരി കാട്ടുനെല്ലി കാട്ടുനൊച്ചി കാട്ടുപടവലം കാട്ടുപരുത്തി കാട്ടുപാല്‍ വള്ളി കാട്ടുപാവ് കാട്ടുപീര കാട്ടുപുകയില കാട്ടുപുല്ലാനി കാട്ടുപൂവരശ് കാട്ടുപെരണ്ട കാട്ടുപൊന്നാങ്കണ്ണി കാട്ടുമഞ്ഞൾ കാട്ടുമരോട്ടി കാട്ടുമുന്തിരി കാട്ടുമൈലോചിന കാട്ടുവഴന കാട്ടുവാക കാട്ടുവാഴ കാട്ടുവിഴാല്‍ കാട്ടുഴുന്ന് കാനക്കപ്പളം കാനക്കൈത കാനവാഴ കാനറിപ്പുല്ല് കാന്തക്കമുക് കാന്തൾ കാന്താരി മുളക് കാബേജ് കായാമ്പൂ കായാവ് കാര കാരകിള്‍ കാരക്ക കാരച്ചുള്ളി കാരമരം കാരമുള്ള് കാരമ്പോള കാരയ്ക്ക കാരറ്റ് കാരിഞ്ച കാരിവെള്ള കാര്‍ക്കോട്ടി കാർക്കോട്ടി കാര്‍ത്തിക പൂ കാവളം കാശാവ് കാശിത്തുമ്പ കാശിത്തെറ്റി കാളപ്പൂവ് കാളിപ്പൂ കിങ്ങിണി കിണികിണി കിണ്ടിപ്പൂ കിത്തോന്നി കിയാവ് കിരിയത്ത് കിലുകിലുക്കി കിളി ഇടിഞ്ഞില്‍ കീരിക്കിഴങ്ങ് കീഴ്‌ക്കൊലച്ചെത്തി കുങ്കുമം കുങ്കുമപ്പൂമരം കുങ്കുമപ്പൂവ് കുടകപ്പാല കുടകള്‍ കുടങ്ങല്‍ കുടംപുളി കുടപ്പാല കുടമരം കുടമുല്ല കുന്തപ്പഴം കുന്നി കുപ്പത്തൂവ കുപ്പമഞ്ഞള്‍ കുപ്പമേനി കുമത കുമ്പളങ്ങ കുരങ്ങന്‍ കായ കുരങ്ങുമഞ്ഞള്‍. കുരുട്ടു പാല കുരുപ്പക്കൊടി കുരുമുളക് കുരുവിലാഞ്ചി കുവലയം കുഴല്‍പ്പൂമരം കുഴിമുണ്ടന്‍ കുറുക്കന്‍തൂറി കുറുഞ്ഞി കുറുന്തോട്ടി കുറുപ്പക്കൊടി കുറുമുള്ളി കുറ്റിചക്ക കൂണ്‍ കൂര്‍ക്ക കൂവ കൂവപ്പൊടി കൂവരക് കൂവളം കൃഷ്ണകിരീടം കൃഷ്ണക്രാന്തി കൃഷ്ണബീജം കൈതച്ചക്ക കൈതമാവ് കൈതൊണ്ടി കൊക്കോ കൊക്കോ കൃഷി കൊങ്കിണി കൊങ്ങിണി കൊടവാരി കൊടസ്സാരി കൊടുങ്ങല്‍ കൊട്ടം കൊട്ടവള്ളി കൊത്തുമുരിക്ക് കൊനമരം കൊമെലിന ആന്‍ഡമാനിക്ക കൊരട്ട കൊരണ്ടി കൊസ്രാമ്പ കൊളവ് കോകം കോനോകാര്‍പ്പാസ് ഇറക്ക്റ്റസ് കോപ്പര്‍ ലീഫ് കോപ്‌സിയ കോമട്ടി കോയിക്കൊടവം കോലരക്ക് കോലിഞ്ചി കോവയ്ക്ക കോവിദാരം കോസ്മോസ് കോളാമ്പി (സസ്യം) കോളിയസ് കോഴിപ്പൂവ് കോറ ക്രൈസോതെമിസ് ക്രോട്ടണ്‍ ക്ഷീരകാകോളി ഗന്ധപ്പാല ഗന്ധരാജന്‍ ഗരുഡക്കൊടി ഗരുഡപ്പച്ച ഗാക്ക് ഗിടോരന്‍ ഗോതമ്പ് ഗ്രാമ്പൂ ഗ്ലാഡിയോലസ് ഗ്ലോറി ലില്ലി ചക്ക ചക്കക്കണ്ടൽ ചക്കക്കുരു ചക്കരക്കൊല്ലി ചങ്ങലംപരണ്ട ചടച്ചി ചണ ചണ്ണക്കൂവ ചതകുപ്പ ചന്ദനം ചന്ദനവേമ്പ് ചളിര് ചാമ ചികിരി ചിക്കു ചിത്തിരപ്പൂവ്‌ ചിന്നയില ചിരി ചിറ്റമൃത് ചിറ്റരത്ത ചിറ്റിലപ്ലാവ്‌ ചിറ്റിലമടക്ക് ചിറ്റീന്ത ചിറ്റെരിക്ക് ചീങ്കണ്ണിയാപ്പിൾ ചീനപ്പാവ് ചീനിക്ക ചീര ചീലാന്തി ചീവക്ക ചുക്കെണ്ണപ്പൈൻ ചുടുകാട്ടുമുല്ല ചുണ്ട ചുരക്ക ചുരങ്ങ ചുവന്ന ആമ്പൽ ചുവന്ന കടലാവണക്ക് ചുവന്ന കൈയോന്നി ചുവന്ന പൂത്താലി ചുവന്ന മന്ദാരം ചുവന്നനിരൂരി ചുളിക്കുറ്റി ചുഴലീപാറകം ചൂരല്‍ ചെകുത്താന്‍പൂവ് ചെങ്കദളി ചെങ്ങനീര്‍കിഴങ്ങ് ചെങ്ങഴി ചെങ്ങഴിനീര്‍ക്കൂവ ചെടിത്തക്കാളി ചെണ്ടുമല്ലി ചെണ്ടൂരകം ചെത്തി ചെത്തിക്കൊടുവേലി ചെമ്പകം ചെമ്പരത്തി ചെമ്പരശൻ ചെമ്മര ചെരവക്കായ ചെരി ചെരിംക്ലാവ് ചെറി ചെറിയ മഹാഗണി ചെറിയകൊട്ടം ചെറിയപൂപ്പാല്‍വള്ളി ചെറുകരീരം ചെറുകാര ചെറുകുറവ് ചെറുകൊട്ടിലാമ്പഴം ചെറുചിന്ന ചെറുചുണ്ട ചെറുചൂരല്‍ ചെറുതാളി ചെറുതേക്ക് ചെറുപാല്‍ വള്ളി ചെറുപുന്ന ചെറുമുള്‍ച്ചെടി ചെറുവഴുതിന ചെറുസൂര്യകാന്തി ചെറുള ചെറൂള ചേഞ്ച് റോസ് ചേന ചേമ്പ്‌: ചേര ചൊറിവള്ളി ചോരക്കാളി ചോലവേങ്ങ ചോളം ജടവള്ളി ജബോട്ടിക്കാബ ജബോത്തിക്കാബ ജമന്തി ജലവാക ജലസസ്യങ്ങൾ ജലസ്തംഭിനി ജാതി (മരം) ജാതിക്ക (ജാതി) ജെര്‍ബെറാ ഞട്ടങ്ങ ഞണ്ടുമുട്ട ഞഴുക് ഞാവല്‍ ഞാവല്‍ പഴം ഞാറന്‍പുളി ഞാറപ്പഴം ഞാറല്‍ ഞെട്ടാഞൊടി ഞെട്ടാമണി ഞെരിഞ്ഞില്‍ ഞൊടിഞെട്ട ഞൊടിയന്‍ ഞൊട്ടങ്ങ ടൈഗര്‍ ലില്ലി ഡാലിയ ഡിവി ഡിവി ഡുറിയാന്‍ തകരം തക്കാളി തണ്ണി മത്തന്‍ തണ്ണിമരം തത്തമ്മച്ചെടി തന്തലക്കൊട്ടി തമിഴാമ തലവാരി തലവേദനവള്ളി തവിടി തവിട്ടുമരം തഴുതാമ താന്നി താപസിമുരിങ്ങ താമര താമരച്ചക്ക തിന തിപ്പലി തിരിപ്പൂ തിരുതാളി തീറ്റിപ്ലാവ് തുത്തി തുപ്പലംപൊട്ടി തുമ്പ തുമ്പക്കൊടുവേലി തുളസി തെച്ചി തെറ്റി തേക്കട തേങ്ങാച്ചക്ക തേങ്ങാച്ചക്ക. ഉണ്ടച്ചക്ക തേയില തേരകം തേള്‍ക്കട തൊടുകാര തൊട്ടാവാടി തൊണ്ടി തൊവരക്കാരി തോടമ്പുളി തോട്ടവാഴ തോട്ടുകാര ദക്ഷിണേന്ത്യന്‍ ചെറി ദന്തപ്പാല ദശപുഷ്പങ്ങള്‍ ദിനേശവല്ലി ദൈവപ്പാല ധന്വയാസം നക്ഷത്ര മുല്ല നക്ഷത്രക്കമ്മല്‍" നദീകാന്ത നന്നല്‍മരം നാഗമുല്ല നാഗവല്ലി നാജാഡേസീ നാജാസ് നായ്ക്കടുക് നായ്‌ത്തുമ്പ നായ്ത്തുളസി നായ്‌ത്തേക്ക് നാരമ്പിളി നിത്യകല്യാണി നിത്യവഴുതന നിര നിരൊഞ്ചി നിലപ്പന നിലമ്പരണ്ട നിലവാക നിലവേപ്പ് നിശാഗന്ധി നീരാഞ്ചി നീര്‍നൊച്ചി നീര്‍പേഴ് നീര്‍മാതളം നീര്‍മ്മേല്‍ഞെരിപ്പ് നീര്‍വഞ്ചി നീല അമരി നീല അമല്‍പ്പൊരി നീലക്കുറിഞ്ഞി നീലക്കൊടുവേലി നീലത്താളി നീലി നൂലിത്താളി നെയ്പ്പാവല്‍ നെയ്യുണ്ണി നെല്ലി നെല്ലിക്ക നെല്ലിക്ക1 നേന്ത്രവാഴ നൈലിന്റെ ലില്ലി പച്ചക്കറി പച്ചവാറ്റില്‍ പഞ്ചവം പഞ്ചസാര പഴം പഞ്ചോന്‍ പഞ്ഞപ്പുല്ല് പഞ്ഞിമരം പടവലം പട്ടപ്പണ് പനച്ചി പനച്ചിയം പനഞ്ചി. പഞ്ചവന്‍ പനികൂര്‍ക്ക പനിച്ചകം പനിച്ചോത്തി പനിനീര്‍ ചാമ്പ പനിനീര്‍പ്പൂവ് പന്‍ചകം പന്തപ്പയില്‍ പന്നിത്താളി പന്നിമുരിങ്ങ പന്നിവള്ളി പന്നിവാക പപ്പായ പരവതാനി പുല്ല് പരാദ സസ്യം പരിവള്ളി പരുവക്കൊടി പരുവന്‍ പലകപ്പയ്യാനി പവിഴവള്ളി പശുപതി പറങ്കാമ്പൂ പറങ്കിമാവ് പറങ്കിമൂച്ചി പറയന്‍ചെടി പറോത്ത് പാട പാടക്കിഴങ്ങ് പാടത്താളി പാടവള്ളി പാണ്ടി തൊട്ടാവാടി പാണ്ടിറോസ പാതിരി പാതിരിപ്പൂവ് പാമരം പാമ്പുംകൊല്ലി പാരിജാതം പാല്‍മുതുക്ക് പാല്‍വള്ളി പാവലപ്പൂള പാറകം പാറപ്പാക്ക് പാറപ്പൂള പാറമുള്ള് പിച്ചി പിനംപുളി പിനർവെട്ടി പിനാര്‍പുളി പിപ്പലി പില്‍വരശു് പിസ്ടിയ പീനാറി പീപ്പലം പീലിനീലി പുകയില പുങ്ക് പുങ്ങ് പുതിയസസ്യം പുത്തരിച്ചുണ്ട പുനംപുളി പുല്ലാഞ്ഞി പുല്ല് പുളിച്ചി പുളിഞ്ചിക്കായ് പുളിയാറില പുളിവെണ്ട പുഴമുല്ല പുഴവഞ്ചി പുഴുക്കടിക്കൊന്ന പൂച്ചപ്പഴം പൂച്ചമയക്കി പൂച്ചവാലന്‍ ചെടി പൂണൂൽമരം പൂപ്പരുത്തി പൂപ്പാതിരി പൂവാംകുരുന്നില പൂവാംകുറുന്തല്‍ പൂവാഴ പൂവ് പൂവ്വാകുറുന്തല്‍ പെണംപുളി പെന്റാസ് ലാന്‍സിയോലാട്ട പെരിംക്ലാവ് പെരുംകുറുമ്പ പെരുന്തുമ്പ പേരാല്‍ പൊങ്ങ് പൊട്ടക്കാവളം പൊന്‍കൊരണ്ടി പൊന്നങ്ങാണി പൊന്നാംകണ്ണി പൊരിയൻ പൊഴന്തലച്ചി പോയിന്‍സെറ്റിയ പോര്‍ഷ്യാ ട്രീ പോഹാബെറി പ്ലം(Plum) പ്ലാവ് ഫയര്‍ബാള്‍ ഫൗണ്ടര്‍മരം ഫ്യൂഷിയ ബജ്റ ബട്ടര്‍ പിയര്‍ ബട്ടര്‍ ഫ്രൂട്ട് ബദാം ബബ്ലിമാസ് ബലികറുക ബലിപൂവ് ബലിപ്പൂവ് ബല്ലഡോണ ബസാള്‍ ബിഗോനിയ ബീറ്റ്റൂട്ട് ബേര്‍ഡ്‌സ് ചെറി ബോഗണ്‍വില്ല ബോധി വൃക്ഷം ബ്രസീലിയന്‍ ചെറി ബ്രഹ്മി ബ്ലാങ്കമരം ബ്ലാത്ത ഭദ്രാക്ഷം ഭൂമിചാരി മക്കി മക്കിപ്പൂവ് മഞ്ചട്ടി മഞ്ഞക്കുറിഞ്ഞി മഞ്ഞക്കൊന്ന മഞ്ഞപ്പുന്ന മഞ്ഞപ്പൂവള്ളി മഞ്ഞമുള മഞ്ഞരളി മഞ്ഞള്‍ മഞ്ഞള്‍വള്ളി മടുക്ക മട്ടി മണത്തക്കാളി മണിത്തക്കാളി മണിപ്പൂമരം മണിയന്‍ ചക്ക മണ്‍സൂണ്‍ ലില്ലി മത്തങ്ങ മത്തന്‍ മത്തന്‍കുരു മത്തിപ്പുളി മദനകാമേശ്വരി മധുര അമ്പഴം മധുര അമ്പഴങ്ങ മധുര തുളസി മധുരക്കിഴങ്ങ് മധുരക്കുറിഞ്ഞി മധുരനാരങ്ങ മനോരഞ്ജിനി മന്ദാരം മയില മയിലെള്ള് മയില്‍ക്കൊമ്പി മരക്കീര മരച്ചീനി മരച്ചെത്തി മരപ്പുളി മരമന്ദാരം മരമുല്ല മരൽ മരവഞ്ചി മരവാഴ മരവെട്ടി മരവെട്ടിത്താളി മരളി മരാങ്ങ് മലഇഞ്ച മലങ്കൂവ മലഞ്ചേര് മലതാങ്ങി മലന്തൊടലി മലംപെരുവ മലബാർ മഹാഗണി മലബാർ റൊട്ടാല മലമരവെട്ടി മലമുരിങ്ങ മലമ്പരുവ മലമ്പാവട്ട മലയച്ചീര മലയിഞ്ചി മലര്‍ക്കായ്മരം മലര്‍വാടി മലവയമ്പ് മലവാഴ മലവേപ്പ് മലൈപുളിക്കായ മല്ലിയില മഹാകൂവളം മഹാഗണി മള്‍ബറി മറളി മാങ്കോസ്റ്റീന്‍ മാങ്ങ മാങ്ങയണ്ടി മാങ്ങാനാറി മാണിക്യചെമ്പഴുക്ക മാതളനാരകം മാധവി മാനിലപ്പുളി മാന്‍ഡെവില്ല മാമ്പഴം മായച്ചെമ്പരുത്തി മാൽമുരുട്ടി മാവ് മാസീപത്രി മീനാംഗണി മീൻപുളി മുക്കുറ്റി മുട്ടച്ചക്ക മുട്ടനാറി മുട്ടപ്പഴം മുട്ടാംബ്ലിങ്ങ മുട്ടാമ്പുളി മുട്ടിത്തൂറി മുണ്ടകം മുത മുതുകൊളപ്പന്‍ മുതുക്ക് മുത്തങ്ങ മുത്താറി മുത്തിള്‍. മുന്തിരി മുയല്‍ച്ചെവിയന്‍ മുരിങ്ങയില മുല്ല മുല്ലച്ചിന്ന മുസ്‌ലി മുള മുളകുചെമ്പരത്തി മുളകുതക്കാളി മുളകുതാന്നി മുളയരി മുള്‍പ്പുല്ലാഞ്ഞി മുള്ളങ്കി മുള്ളന്‍ ചീര മുള്ളന്‍ചക്ക മുള്ളന്‍പാവല്‍ മുള്ളാത്ത. മുള്ളഞ്ചക്ക മുള്ളാത്തി മുള്ളിലം മുള്ളിലവ് മുള്ളില്ലാപ്പൂള മുള്ളുകടമ്പ് മുള്ളുമഞ്ഞണാത്തി മുറികൂടി മുറിയൂട്ടി മൂക്കിട്ടകായ മൂടില്ലാത്താളി മൂട്ടിക്ക മൂട്ടിക്കായ്പ്പന്‍ മൂട്ടിക്കായ്പ്പൻ മൂട്ടിത്തൂറി മൂട്ടിപ്പഴം മൂട്ടിപ്പുളി മൂത്രള മൃതസഞ്ജീവനി മേന്തോന്നി മൈല മൈലാഞ്ചി മൊട്ടല്‍ മൊട്ടുചെമ്പരത്തി മോടകം മോതിരക്കണ്ണി മോളക്ക മ്ലാചെതയന്‍ യക്ഷിപ്പാല യശങ്ക് യശോദപ്പൂ. യൂക്കാലിപ്റ്റസ് യൂഫോര്‍ബിയ രക്ത ചന്ദനം രക്ത മന്ദാരം രക്തകറവി രക്തനെല്ലി രക്തമല്ലിക രക്തവേങ്ങ രാജപുളി രാജമല്ലി രാമച്ചം രാമദന്തി രാമനോച്ചി ലക്ഷ്മണപ്പഴം ലക്ഷ്മി തരു ലൂബി ലൂബിക്ക ലോങ്ങ്‌പെപ്പെര്‍ ലോറേസീ ല്‍ ര്‍ ള്‍ ന്‍ ണ്‍ വക്ക വങ്കണ വജ്രവല്ലി വഞ്ചി(മരം) വട്ടൂര്‍പം വട്ടൂർപം വന്‍കടലാടി വന്നി വയങ്കത വയങ്കതുക് വയറവള്ളി വരക് വരികീറീ വരിക്കണ്ണി വരിനെല്ല് വലിയ അത്തി വലിയ അരത്ത വലിയ ഉള്ളി വലിയ ഓരില വലിയ പലകപ്പയ്യാനി വലിയ വയറവള്ളി വലിയ വിഴാലരി വലിയകണ്ണി വലിയകാട്ടുമുതിര വല്ലഭം വഷളച്ചീര വള്ളിച്ചടച്ചി വള്ളിച്ചീര വള്ളിപ്പാല വള്ളിയോടല്‍ വഴുതന (കത്തിരിക്ക) വറങ്ങ് വാടാര്‍മല്ലി. വാടാമല്ലി വാതംകൊല്ലി വാതക്കൊടി വാരക്കമുക് വാളമര വിക്റ്റോറിയ ആമസോണിക്ക വിടുകനലി വിശല്യകരണി വിഷണുക്രാന്തി വിഷപ്പച്ച വിഷമദരി വിഷ്ണുക്രാന്തി വിളമരം വിളാത്തി വിളാമ്പഴം വിഴാലരി വിഴാല്‍ വീട്ടി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വൃദ്ധദാരക വെടതല വെട്ടടമ്പ് വെട്ടി വെട്ടിത്താളി വെട്ടിപ്പഴം വെട്ടുകനല വെണ്‍കുറിഞ്ഞി വെണ്ട വെണ്ണപ്പഴം വെണ്‍തുമ്പ വെണ്‍പാവല്‍ വെരുകുതീനി വെല്‍പാല വെളുത്ത ഉമ്മം വെളുത്ത ചൊറിവള്ളി വെളുത്ത തഴുതാമ വെളുത്ത നിലപ്പന വെളുത്തുള്ളി വെള്ള കൊട്ടം വെള്ള മുസ്‌ലി വെള്ളക്കുന്നന്‍ വെള്ളക്കുറിഞ്ഞി വെള്ളക്കൊടുവേലി വെള്ളനൊച്ചി വെള്ളപുലി വെള്ളപ്പാതിരി വെള്ളമഞ്ചി വെള്ളമന്ദാരം വെള്ളമുള്ളാരം വെള്ളയോടല്‍ വെള്ളരി വെള്ളവാക വെള്ളില വെള്ളിലം വെള്ളിലത്താളി വെള്ളെരിക്ക് വേങ്ങ വേപ്പിന്‍ കുരു കഷായം. വേമ്പാട വേലിപടക്കം വേലിപ്പരത്തി വേലിപ്പരുത്തി വേള വൈറ്റ് ബട്ടർഫ്ലൈ വ്രാളി വ്ലാന്‍മരം ശംഖുകുപ്പി ശംഖുപുഷ്പം ശതകുപ്പ ശതാവരി ശവക്കോട്ടപ്പച്ച ശവംനാറി ശിവപ്പരുത്തി ശിംശപാവൃക്ഷം ശീമ അഗത്തി ശീമ മല്ലി ശീമക്കൊന്ന ശീമച്ചക്ക ശീമപ്പഞ്ഞി ശീമപ്പൂള ശീമപ്ലാവ് ശീമമല്ലി ശീമവെള്ളരി ശീമവേപ്പ് ശീവോതി സന്യാസിപ്പച്ച സപ്പോട്ട സബോള സമുദ്രശോഷ സര്‍പ്പഗന്ധി സര്‍പ്പപ്പോള സവാള സാമുദ്രപ്പച്ച സാമ്പാര്‍ ചീര സിങ്കോണ(Cinchona) സിന്നിയ സീതപ്പഴം സീതാമ്പു സീനിയ സീബപ്പരുത്തി സുന്ദരി ആമ്പല്‍ സുന്ദരി ആമ്പൽ സുന്ദരിക്കണ്ടല്‍ സൂചിമുല്ല സൂരിനാം ചെറി സൂര്യകാന്തി സൂസന സൊളാനം സോനമുഖി സോമനാദി കായം സോമലത സ്കൂട്ട്മരം സ്ഥലബ്രഹ്മി സ്നേഹക്കൂറ സ്വാതന്ത്യ്രദിനാശംസകള്‍ സ്റ്റീവിയ ഹൃദയപത്മം ഹെലിക്കോണിയ ഹൈഡ്രാഞ്ചിയ റബര്‍ റമ്പൂട്ടാന്‍.. റാഗി റെഡ് ജിഞ്ചര്‍ റൊട്ടാല ഖലീലിയാന റോസ്‌ റോസ് ചെത്തി റോസ്‌മേരി റ്റുലിപ്