തെക്കന്‍ ബ്രസീലില്‍ വളരുന്ന മിര്‍ട്ടേസേ വര്‍ഗത്തില്‍ പെട്ട ഒരു ഫല വൃക്ഷമാണ് ജബോത്തിക്കാബ ("മിര്‍സിയേരിയ കൗളിഫ്ലോറ"). തടിയോടു പറ്റിച്ചേര്‍ന്നു സമൃദ്ധമായുണ്ടാകുന്ന മുന്തിരിപ്പഴം പോലുള്ള അതിന്റെ ഫലത്തിനു വേണ്ടിയാണ് ഈ വൃക്ഷം കൃഷി ചെയ്യുന്നത്. "ബ്രസീലിലെ മുന്തിരിമരം" എന്ന പേരും ഇതിനുണ്ട്. ഇതേവര്‍ഗ്ഗത്തില്‍ പെട്ട് ഇതേപേരില്‍ തന്നെ അറിയപ്പെടുന്ന സമാനജാതി വൃക്ഷങ്ങള്‍ ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ, ബൊളീവിയ എന്നീ രാജ്യങ്ങളില്‍ വളരുന്നു. മാന്തളിന്‍ ഛായ കലര്‍ന്ന കറുപ്പു നിറമുള്ള ഇതിന്റെ പഴത്തിന്റെ ഉള്‍ഭാഗം വെളുത്താണ്;
പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികള്‍ പാനീയങ്ങള്‍ വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.തെക്കന്‍ ബ്രസീലില്‍ വളരുന്ന മിര്‍ട്ടേസേ വര്‍ഗത്തില്‍ പെട്ട ഒരു ഫലവൃക്ഷമാണ് ജബോത്തിക്കാബ ("മിര്‍സിയേരിയ കൗളിഫ്ലോറ"). തടിയോടു പറ്റിച്ചേര്‍ന്നു സമൃദ്ധമായുണ്ടാകുന്ന മുന്തിരിപ്പഴം പോലുള്ള അതിന്റെ ഫലത്തിനു വേണ്ടിയാണ് ഈ വൃക്ഷം കൃഷി ചെയ്യുന്നത്. "ബ്രസീലിലെ മുന്തിരിമരം" എന്ന പേരും ഇതിനുണ്ട്. ഇതേവര്‍ഗ്ഗത്തില്‍ പെട്ട് ഇതേപേരില്‍ തന്നെ അറിയപ്പെടുന്ന സമാനജാതി വൃക്ഷങ്ങള്‍ ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ, ബൊളീവിയ എന്നീ രാജ്യങ്ങളില്‍ വളരുന്നു. മാന്തളിന്‍ ഛായ കലര്‍ന്ന കറുപ്പു നിറമുള്ള ഇതിന്റെ പഴത്തിന്റെ ഉള്‍ഭാഗം വെളുത്താണ്; പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികള്‍, പാനീയങ്ങള്‍ വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.
കേരളത്തില്‍ സാധാരണയായി കാണുന്ന ഔഷധഗുണമുള്ള ഒരു സസ്യമാണ് കുറുന്തോട്ടി.
വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മര്‍മ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേര്‍ത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാല്‍പുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ധാര കോരുന്നത് ഫലപ്രദമാണ്[
ബല എന്നു സംസ്കൃതത്തില്‍ പേരുള്ള കുറുന്തോട്ടി
ആയുര്‍വേദത്തില്‍ വാതചികില്‍സയില്‍ വളരെ പ്രാധാന്യമുള്ള ഒരു മരുന്ന്.
അതിന്റെ ഇലകള്‍ ഹൃദയാകൃതിയില്‍ .
ഇതു ലഭിച്ചില്ലെങ്കില്‍ പകരം "ദര്‍ഭേ കുശേ ഞാങ്ങണെ --" എന്ന ന്യായപ്രകാരം ( ദര്‍ഭ ഉപയോഗിക്കേണ്ടിടത്ത് ദര്‍ഭയില്ലെങ്കില്‍ കുശ ഉപയോഗികുക അതും ഇല്ലെങ്കില്‍ ഞാങ്ങണമ്പുല്ലുപയോഗിക്കുക അതും കിട്ടിയില്ലെങ്കില്‍ വയ്ക്കോലുപയോഗിക്കുക എന്നും വേണമെങ്കില്‍ പറയാം)
ആനക്കുറുന്തോട്ടി ഊര്‍പ്പം തുടങ്ങിയവയും ഉപയോഗിക്കും. ഊര്‍പ്പ്പം എന്ന ചെടി ധാരാളം ലഭിക്കുന്നതായ്തിനാല്‍ മായം ചേര്‍ക്കാനും അതിന്റെ വേര്‍ ഉപയോഗിക്കാറുണ്ട്.
കുങ്കുമച്ചെടിയുടെ പൂവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമം (ഇംഗ്ലീഷ്:Saffron). കുങ്കുമപ്പൂവിന്റെ പരാഗണസ്ഥലമായ മൂന്നു നാരുകളാണ്{ജനി ദന്ഡ്} സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ നാര് പാചക വിഭവങ്ങളില്‍ സുഗന്ധം പകരാനായും നിറം നല്‍കുന്നതിനായും ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായി തുടരുന്ന കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറന്‍ ഏഷ്യയാണ് ചവര്‍പ്പ് രുചിയുള്ള കുങ്കുമത്തിന് ഐഡോഫോമിന്റെയോ അല്ലെങ്കില്‍ വൈക്കോലിന്റെയോ മണമാണ്. പിക്രൊക്രൊസിന്‍, സഫ്രണാള്‍ എന്നീ രാസവസ്തുക്കള്‍ അടങ്ങിയതിനാലാണ് കുങ്കുമത്തിന് ഈ മണം കിട്ടുന്നത്. കുങ്കുമത്തിലുള്ള ക്രോസിന്‍ എന്ന കരോട്ടനൊയ്ഡ് ചായം, ഭക്ഷണവിഭവങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കും മഞ്ഞ കലര്‍ന്ന സുവര്‍ണ്ണ നിറം നല്‍കാന്‍സഹായിക്കുന്നു. കൂടാതെ കുങ്കുമത്തിന് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്.
ഇത് ഒരു പിത്തഹരമായ ഔഷധമാണ്. മൂത്രാശയ രോഗങ്ങള്‍ക്കു ഉത്തമം, ചെറിയ വെള്ള പൂകള്‍ ഉള്ളതും ബലിതർപ്പണതിൽ ഉപയോഗിക്കുന്നതിനാല്‍ ബലിപൂവ് എന്നും പേരുണ്ട്.
മറ്റുനാമങ്ങള്‍
മലയാളം :- ചെറുള,ബലിപൂവ്
തമിഴ് :- സിഹള,ശിറുപിലെ, പൊൽപാല
സംസ്‌കൃതം :- ഭദ്ര , ഭദൃക, കുരന്ദക,ഗൊരഷാഗാഞ്ചാ
ഇംഗ്ളിഷ് :-
ഹിന്ദി :- ഛായ
ശാസ്ത്രിയം :- എർവ ലനേറ്റ്
കുടുംബം :- അമരന്തസെ
രസം :- തിക്തം
വീര്യം :- ശീതം
ഗുണം :- ലഘു,സിനിഗ്ദം
ഉപയോഗം :- സമൂലം
കര്‍മ്മം :- മൂത്രവര്‍ധകം, ജ്വരശമനം
ചിലഔഷധപ്രയോഗങ്ങള്‍
ചെറുളയുടെ പൂവ് തിളച്ചവെള്ളത്തിലിട്ട് അല്പം കഴിഞ്ഞ് അരിച്ചുകുടിച്ചാല്‍ മൂത്രകല്ല് എന്ന് രോഗം ശമിക്കും.
 |
| അക്കരപ്പുത |
ഒരു കീടഭോജി സസ്യമാണ് അടുകണ്ണി, തീപ്പുല്ല് എന്നെല്ലാം അറിയപ്പെടുന്ന അക്കരപ്പുത. (ശാസ്ത്രീയനാമം: Drosera indica). മധ്യ-തെക്കേ അമേരിക്കയിലൊഴികെ ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. ശിഖരങ്ങളില്ലാത്ത ഏകവര്‍ഷി. നീളമുള്ള ഇലകളായതിനാല്‍ മറ്റു സ്പീഷിസുകളില്‍ നിന്നും എളുപ്പം തിരിച്ചറിയാം. ഇതൊരു ഔഷധസസ്യമാണ്. ഇതിന്റെ കൊച്ചു കമ്പുപോലെ നീണ്ടിരിക്കുന്ന ഭാഗത്ത് കൊഴുത്ത് തേനൂറുന്ന പോലെ നനവുള്ള പ്രതലത്തില്‍ വന്നിരിക്കുന്ന പ്രാണികള്‍ അതില്‍ ഒട്ടിപ്പോവുകയും ചെടി അതിനെ ആഹരിക്കുകയുമാണ് ചെയ്യുക.
ഈച്ച എന്നും അറിയപ്പെടുന്ന ഈച്ചമരം ആണ്‍വര്‍ഗ്ഗത്തിലുള്ള 35 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Ficus nervosa).1200 മീറ്റര്‍വരെ ഉയരമുള്ള നിത്യഹരിതവനങ്ങളില്‍ കാണുന്നു. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും കാണാറുണ്ട്.