
റൂട്ടേറിയ സസ്യകുടുംബത്തില്‍ പെട്ട മരമാണ് വിളാമ്പഴം. (ശാസ്ത്രീയനാമം: Feronia limonia) കൂവളത്തോടു സാദ്യശ്യമുള്ള, മുള്ളുകളുള്ള ഇവ കുറ്റിച്ചെടിയായും മരമായും വളരുന്നവയാണ്. Limonia കുടുംബത്തിലെ ഏക സ്പീഷിസ് ആണിത്. ഇവയുടെ കായക്ക് ഓറഞ്ചിനോളം വലുപ്പമുണ്ട്. തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടകം എന്നിവിടങ്ങളില്‍ തോട്ടമടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ഇവ വിളങ്കായ് എന്നാണ് അറിയപ്പെടുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ ഫലവൃക്ഷമായി വളരുന്നു. ബ്ലാങ്കമരം, വിളാത്തി, വ്ലാന്‍മരം എന്നെല്ലാം അറിയപ്പെടുന്നു.
No comments:
Post a Comment