
ഏഷ്യ ജന്മദേശമായുള്ള ഒരു നിത്യഹരിത അലങ്കാരസസ്യമാണ് യശോദപ്പൂ. Rangoon Creeper, Burma creeper എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യം കേരളത്തില്‍ മിക്കവാറും പ്രദേശങ്ങളില്‍ കാണപ്പെടുന്നു. മലയാളത്തില്‍ പ്രാദേശികമായി കാട്ടുപുല്ലാനി എന്നും ഇതറിയപ്പെടുന്നു. കനം കുറഞ്ഞ തണ്ട് ഉള്ളതിനാല്‍ പരമാവധി പടര്‍ന്നു വളരുന്ന സ്വഭാവം കാണിക്കുന്ന ഒരു ചെടി കൂടിയാണിത്. ഇലകള്‍ കടും പച്ച നിറത്തില്‍ സമ്മുഖമായി ഇലത്തണ്ടുകളില്‍ വിന്യസിച്ചിരിക്കുന്നു. ഇതിന്റെ പൂക്കള്‍ കുലകളായിട്ടാണ് ഉണ്ടാകുന്നത്. പൂക്കള്‍ അഞ്ച് ഇതളുകളോടു കൂടിയതും ചുവപ്പ്, വെള്ള കലർന്ന ചുവപ്പ്, റോസ് എന്നീ നിറങ്ങളില്‍ ഒരു കുലയില്‍തന്നെ കാണപ്പെടുന്നു,
No comments:
Post a Comment