
ഭാരതത്തിലെങ്ങും കാണപ്പെടുന്നതും മറ്റ് സസ്യങ്ങളില്‍ പടര്‍ന്നു വളരുന്നതു ഒരു ഏകവാര്‍ഷിക ഔഷധസസ്യമാണ് കൃഷ്ണബീജം അഥവ കലമ്പി (Ipomoea nil). മോര്‍ണിംഗ് ഗ്ലോറിയിനത്തില്പ്പെടുന്ന കലമ്പി ഉഷ്ണമേഖലപ്രദേശത്ത് സാധാരണമായി കാണുന്നു. അലങ്കാരസസ്യമായി പലയിടത്തും വളര്ത്തുന്നുണ്ടെങ്ങിലും ഇപ്പോള്‍ വേലികളിലും വഴിയരികിലും കുറ്റിക്കാടുകളിലുമാണ് കാണുന്നത്. ഇലകള്‍ ഹൃദയാകാരത്തിലുള്ളതും രോമാവൃതവും വിസ്തൃതവുമാണ്. ഇലകള്‍ക്ക് മൂന്ന് മുതല്‍ എട്ട് സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. അര്‍ദ്ധവൃത്താകൃതിയിലുള്ള കായ്കള്‍ ആണ് ഇതിനുണ്ടാകുന്നത്. കറുപ്പു നിറത്തില്‍ കാണപ്പെടുന്ന വിത്തുകള്‍ ഈ കായ്കളില്‍ കാണപ്പെടുന്നു. വിത്താണ് ഇതിന്റെ ഔഷധയോഗ്യമായ ഭാഗം. നീല, പിങ്ക്, റോസ് നിറങ്ങളില്‍ കലമ്പി പൂവുകളെ കാണാം. പൂവിന്റെ ആകൃതിയും നിറവും രാവിലേയുള്ള വിടരലും കൊണ്ട് കലമ്പിയെ തിരിച്ചറിയാം.
No comments:
Post a Comment