
കേരളത്തില്‍ കാണപ്പെടുന്ന ഒരു ചീരയിനമാണ് മലയച്ചീര. ഇതിനെ ചിക്കൂമാനീസ്,മധുരച്ചീര, ബ്ലോക്കുചീര, വേലിച്ചീര എന്നീ പേരുകളില്‍ പ്രാദേശികമായി അറിയപ്പെടുന്നു. ഇതിനെ ഇല സാധാരണ പച്ചക്കറിയായി ഉപയോഗിക്കുന്നു. കേരളത്തിലെ എല്ലാ കാലാവസ്ഥയിലും വളരുന്ന ഒരു ദീഘകാല വിളയായ ഇതിനെ വരിയായി അതിരുകളില്‍ നട്ട് വേലിയായും ഉപയോഗപ്പെടുത്താറുണ്ട്.
ശാഖകളായി വളരുന്ന ചെടിയുടെ തണ്ട് പച്ചനിറത്തില്‍ കാണപ്പെടുന്നു. ഇലകള്‍ സന്മുഖമായി ഇലത്തണ്ടുകളില്‍ ക്രമീകരിച്ചിരിക്കുന്നു. വെള്ളനിറത്തില്‍ നെരിയ ചുവപ്പ് പടര്‍ന്ന പൂക്കള്‍ വൃത്താകൃതിയില്‍ 4-5 ഇതളുകള്‍ വരെയുണ്ടാകാം. കായ്കള്‍ വെള്ള നിറത്തിലോ വെള്ള കലര്‍ന്ന ചുവപ്പോ നിറത്തിലോ ആയിരിക്കും. കായ്കളില്‍ 4-5 വിത്തുകള്‍ വരെയുണ്ടാകാം. എല്ലാത്തരം മണ്ണിലും കൃഷിചെയ്യാവുന്ന ഒരു സസ്യമാണിത്. കമ്പുകള്‍ ആണ് സാധാരണ നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. കാലവര്‍ഷമാണ് കമ്പുകള്‍ നടാന്‍ അനുകൂല സമയം.
No comments:
Post a Comment