
മിക്കവാറും എല്ലാത്തരം മണ്ണിലും പുളിനെല്ലിമരം വളരും. കളിമണ്ണില്‍ കുമ്മായമോ, കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തിയും മണലില്‍ ജൈവളങ്ങള്‍ ചേര്‍ത്തു പാകപെടുത്തിയും തൈകള്‍ നടാവുന്നതാണ്. വിത്തുമുളപ്പിച്ചും തണ്ടുകള്‍ മുറിച്ചുനട്ടും പതിവയ്ച്ചും പുളിനെല്ലിയുടെ പുതിയ തൈകള്‍ ഉണ്ടാക്കിയെടുക്കാം. പുതിയ തൈകള്‍ വേരോടുന്നതുവരെ ജലസേചനം നടത്തിയാല്‍ മതി. അതിനുശേഷം തൈകളുടെ ചുവട്ടില്‍ പുതയിട്ട് ഈര്‍പ്പം നിലനിര്‍ത്തിയാല്‍ മതി. ഇടയ്ക്കു വളം നല്‍കുന്നത് നല്ലതുപോലെ കായ്ഫലം നല്‍കുന്നതിനും വേഗത്തില്‍ വളരുന്നതിനും സഹായകമാണ്[1]. പ്രധാനമായും രണ്ട് വിളവെടുപ്പുകാലമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുളിനെല്ലിക്കുള്ളത്, സാധാരണ കാണപ്പെടുന്ന നെല്ലിക്ക പുളിരസം ഉള്ളതും നല്ല പച്ചനിറത്തില്‍ കുലകളായി ഉണ്ടാകുന്നവയുമാണ് പുളിനെല്ലി. നക്ഷത്രത്തിന്റെ രൂപസാദൃശ്യമുള്ളതിനാല്‍ നക്ഷത്രനെല്ലി എന്നും. ശീമനെല്ലി, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലി എന്നൊക്കെ ഇതറിയപ്പെടുന്നു. ഫിലാന്തസ് അസിഡസ് എന്നാണ് ശാസ്ത്രീയനാമം.
No comments:
Post a Comment