ഏലത്തിന് ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും 50% മാത്രം സൂര്യരശ്മി കടത്തിവിടുന്ന തരത്തില്‍ തണലും വേണം. 10 ഡിഗ്രി സെല്‍ഷ്യസിനും ഇടക്കുള്ള അന്തരീക്ഷോഷ്മാവും വര്‍ഷം മുഴുവന്‍ ഏകദേശം തുല്യ അളവില്‍ പെയ്യുന്ന മഴയും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണുമുണ്ടെങ്കില്‍ ഏലത്തോട്ടത്തില്‍ ഉയര്‍ന്ന വിളവ് ഉറപ്പാണ്. പ്രായപൂര്‍ത്തിയായ ഏലച്ചെടികളില്‍ ജനുവരി മാസത്തിലാണ് ശര (പൂക്കുല)ങ്ങള്‍ ഉണ്ടാകുന്നത്. ഏലത്തിന്റെ വിളവ് മുഖ്യമായും പൂങ്കുല ഉണ്ടായി പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതുവരെയുള്ള ആറേഴു മാസത്തെ മഴയെ ആശ്രയിച്ചാണ്.
ഏലത്തിന്റെ അഴുകിയതും പഴുത്തതും രോഗാണുബാധയുള്ളതുമായ ഇലകള്‍ വര്‍ഷത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും (കാലവര്‍ഷത്തിനു തൊട്ടു മുമ്പും പിമ്പും, നനക്കു തൊട്ടുമുമ്പും) അടര്‍ത്തിമാറ്റണം. എന്നാല്‍ വരള്‍ച്ചയുള്ള സമയത്ത് രോഗാണുബാധയില്ലാത്ത ഉണങ്ങിയ ഇലകള്‍ ചെടികളില്‍ തന്നെ നിര്‍ത്തുന്നതാണ് നല്ലത്. അതേ സമയം രോഗാണുബാധയുള്ളതും പഴുത്തു തുടങ്ങിയതുമായ ഇലകള്‍ അടര്‍ത്തിമാറ്റാം. ഇത് ചെടികളില്‍ നിന്നുള്ള ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കുറക്കും.
ചെടികളുടെ പച്ചയും ഉണങ്ങിയതുമായ ഇലകളും മറ്റവശിഷ്ടങ്ങളും ചകിരിച്ചോര്‍, വൈക്കോല്‍, നെല്ലിന്റെ പതിര്, ചമ്മട്ടി കൊണ്ട് ചതച്ച കളകള്‍, അറക്കപ്പൊടി തുടങ്ങിയവയും കൊണ്ട് വേനല്‍ക്കാലത്തും മഞ്ഞുകാലത്തും പൂതയിടുന്നത് നന്ന്. ഇത് മണ്ണിലെ ജലാംശം സംരക്ഷിക്കാനും മണ്ണില്‍ ഒരേ താപനില നിലനിര്‍ത്താനും സഹായിക്കും.
No comments:
Post a Comment