കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരിനം മരമാണ് മൂട്ടി (ശാസ്ത്രീയനാമം: Baccaurea courtallensis). മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പൻ, കുന്തപ്പഴം, മൂട്ടിക്കാ എന്നിങ്ങനെ അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർവ മരമാണ്. മരത്തിന്റെ മൂട്ടിൽ കായ്ക്കുന്നതിനാലാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാൻ, കുരങ്ങ്, കരടി, ആമ,അണ്ണാൻ. മുയൽ, കേഴാ തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈൻ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിലാണ് മൂട്ടിക്കായ മരം കാണപ്പെടുന്നത്. പൂക്കൾ തടിയിലാണ് ഉണ്ടാകുന്നത്.
അപൂർവമായി ശിഖരങ്ങളിലും കായ് ഉണ്ടാകുമെങ്കിലും വൃക്ഷത്തിന്റെ കടയ്ക്കലാണ് ഫലങ്ങൾ കൂടുതലായി ഉണ്ടാകുന്നത്.
ജനുവരി മുതൽ മാർച്ച് വരെയാണ് പൂക്കാലം.
ദളങ്ങളില്ലാത്ത പൂൾ കടും ചുമപ്പ്
നിറമാണ്. ഇവയ്ക്ക് ബാഹ്യദളങ്ങളുണ്ട്. കായ്കൾ കറുപ്പു നിറമായിരിക്കും പിന്നീട് വയലറ്റ് കലർന്ന നീല നിറവും വിളയും തോറും ചുമപ്പു നിറമാകുന്നു പഴുക്കുമ്പോൾ കടും ചുമപ്പ് നിറമാകുന്നു. ചിലമരങ്ങളിലെ കായ്കൾ പഴുക്കുമ്പോൾ ഇളം റോസ് നിറമായിരിക്കും.
ഫലത്തിനു വലിയ നെല്ലിക്കയുടെ വലിപ്പമുണ്ട്. കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലെയുള്ള ഭാഗമാണ് ഭക്ഷിക്കുക, ചെറിയ പുളിപ്പും മധുരവും ചേർന്നതാണ് രുചി
മണമില്ല എങ്കിലും തേൻ മധുരമാണ് പഴത്തിനു.
കായുടെ തോടും കഴിക്കുവാൻ നല്ല രസമാണ് നല്ല പുളി രസമാണ്
തടി ഈടും ബലവുമുള്ളതാണ്, തടിയാകുവാൻ കാലങ്ങൾ താണ്ടെടിവരും, പണ്ട് കാലത്ത് കിണറിനു തൂണിടുവാനും പാലമിടുവാനും കൂടുതൽ ഉപയോഗിച്ചിരുന്നത് മൂട്ടിയുടെ തടിയാണ്, അതുപോലെ ആട്ടിൻ കൂടുകൾ ഷെഡുകൾ ഇവയൊക്കെ നിർമ്മിക്കുവാൻ മൂട്ടി തടികൾ ഉപയോഗിച്ചിട്ടുണ്ട്,
ഇപ്പോൾ വലിയ നഴ്സറികളില് തൈ വാങ്ങുവാൻ ലഫിക്കും.. നട്ട് അഞ്ചാം വർഷം മുതൽ പൂക്കൾ ഉണ്ടാകുമെങ്കിലും
പത്ത് വർഷം കഴിഞ്ഞു മാത്രമേ കായ് ലഫിക്കുകയുള്ളു അതുപോലെതന്നെ മൂട്ടി ആൺ മരവും പെൺ മരവും ഉണ്ട്..പെൺ മരങ്ങളിൽ മാത്രമേ ഫലം ഉണ്ടാകുകയുള്ളൂ, ആൺ മരങ്ങൾ അഞ്ചാം വർഷം മുതൽ പൂത്തുതുടങ്ങും പൂക്കൾ കാണുവാൻ വളരെ ഭംഗിയാണ്
പ്രദേശമാകെ മണവും ഉണ്ടാകും..

No comments:
Post a Comment