
വെര്‍ണോനിയ സിനെറിയ (Vernonia cinerea) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തല്‍ അഥവാ പൂവാംകുരുന്നില. പുതിയ (ശാസ്ത്രീയനാമം: Cyanthillium cinereum). ഇന്ത്യയിലെ പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തില്‍ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുര്‍വേദം സമര്‍ത്ഥിയ്ക്കുന്നു. ഔഷധ ഉപയോഗങ്ങള്‍ ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തില്‍ സഹദേവി എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും, ആയുര്‍വേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളില്‍ ഒന്നാണ് പൂവാംകുറുന്തല്‍. പനി, മലമ്പനി, തേള്‍വിഷം, അര്‍ശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരില്‍ പകുതി എണ്ണ ചേര്‍ത്ത് കാച്ചി തേച്ചാല്‍ മൂക്കില്‍ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്.
No comments:
Post a Comment