ഏലം:പ്രധാന ഇനങ്ങളും സവിശേഷതകളും |
ഇനം | പ്രത്യേകത | കൃഷിയോഗ്യമായ പ്രദേശം | ഉത്പാദനക്ഷമത കി.ഗ്രാം./ഹെക്ടർ |
ഐ.സി.ആർ.ഐ.-1 (മലബാർ) | നല്ല മുഴുപ്പും കടും പച്ചനിറവുമുള്ള കായ്കൾ, ധാരാളം പൂക്കൾ, കായ്കൾ പെട്ടെന്ന് പാകമാകുന്നു | ഇടുക്കി ജില്ലയിലെ തെക്കൻ മേഖല | 656 |
ഐ.സി.ആർ.ഐ.-2 (മൈസൂർ) | നീണ്ട് മുഴുത്ത കായ്കൾ, നന സൗകര്യമുള്ള പൊക്കപ്രെദേശങ്ങൾക്ക് യോജിച്ചത്, അഴുകൾ രോഗത്തെ ചെറുക്കാനുള്ള കഴിവ് | വണ്ടന്മേട്, നെല്ലിയാമ്പതി മേഖലകൾ | 766 |
പി.വി.-1 (മലബാർ) | ഇളം പച്ചനിറത്തിലുള്ള നീണ്ട കായ്കൾ വേഗം മൂപ്പെത്തുന്നു. കുറുകിയ തണ്ടുകളിൽ അടുത്തടുത്തായി കായ്കളുടെ വിന്യാസം | കേരളത്തിൽ മുഴുവനും | 500 |
എം.സി.സി.-12 (വഴുക്ക) | കായ്കൾക്ക് കടും പച്ചനിറം പകുതി നിവർന്ന ശരങ്ങൾ | നിഴൽ കുറഞ്ഞ പ്രദേശങ്ങൾ | 620 |
എം.സി.സി.-16 (വഴുക്ക) | വേഗം മൂപ്പെത്തുന്നു, ചതുപ്പ് നിലങ്ങളിലും നനക്കാൻ സൗകര്യമുള്ളിടത്തെല്ലാം കൃഷിചെയ്യാം | ഇടുക്കി കടുമാക്കുഴി, ഉടുമ്പൻചോല | 650 |
എം.സി.സി.-40 (മലബാർ) | വേഗം മൂപ്പെത്തുന്നു, പച്ചനിറം, ഉരുണ്ട് മുഴുത്ത കായ്കൾ | കേരളത്തിൽ മുഴുവനും | 443 |
ഞള്ളാനി | ഉരുണ്ട് മുഴുപ്പുള്ള കായ്കൾ, പച്ചനിറം | കേരളത്തിൽ മുഴുവനും | കൃഷിമേഖലയ്ക്കനുസരിച്ച് വ്യത്യാസം |