
കേരളത്തില്‍ സാധാരണയായി കാണുന്ന ഔഷധഗുണമുള്ള ഒരു സസ്യമാണ് കുറുന്തോട്ടി. വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മര്‍മ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേര്‍ത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാല്‍പുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ധാര കോരുന്നത് ഫലപ്രദമാണ്[ ബല എന്നു സംസ്കൃതത്തില്‍ പേരുള്ള കുറുന്തോട്ടി ആയുര്‍വേദത്തില്‍ വാതചികില്‍സയില്‍ വളരെ പ്രാധാന്യമുള്ള ഒരു മരുന്ന്. അതിന്റെ ഇലകള്‍ ഹൃദയാകൃതിയില്‍ . ഇതു ലഭിച്ചില്ലെങ്കില്‍ പകരം "ദര്‍ഭേ കുശേ ഞാങ്ങണെ --" എന്ന ന്യായപ്രകാരം ( ദര്‍ഭ ഉപയോഗിക്കേണ്ടിടത്ത് ദര്‍ഭയില്ലെങ്കില്‍ കുശ ഉപയോഗികുക അതും ഇല്ലെങ്കില്‍ ഞാങ്ങണമ്പുല്ലുപയോഗിക്കുക അതും കിട്ടിയില്ലെങ്കില്‍ വയ്ക്കോലുപയോഗിക്കുക എന്നും വേണമെങ്കില്‍ പറയാം) ആനക്കുറുന്തോട്ടി ഊര്‍പ്പം തുടങ്ങിയവയും ഉപയോഗിക്കും. ഊര്‍പ്പ്പം എന്ന ചെടി ധാരാളം ലഭിക്കുന്നതായ്തിനാല്‍ മായം ചേര്‍ക്കാനും അതിന്റെ വേര് ഉപയോഗിക്കാറുണ്ട്.
No comments:
Post a Comment