
പേര് പോലെ തന്നെ പുളിരസത്തോടു കൂടിയ ഔഷധസസ്യമാണ് പുളിയാറില. ദഹനസംബന്ധമായ പ്രശനങ്ങള്‍ക്ക് പ്രധിവിധിയായി പുളിയാറില ഉപയോഗിക്കുന്നു. ഗ്രഹണി,അര്‍ശസ്സ്, എന്നിവയ്ക്കും, രുചിയുണ്ടാക്കാനും, പുളിയാറില നല്ലത് തന്നെ. പുളിയാറില കഴുകി അങ്ങനെ തന്നെ ചവച്ചു തിന്നുകയോ, ചമ്മന്തിയാക്കിയോ, പുളിശ്ശേരി വെച്ചോ കഴിക്കാവുന്നതാണ്. തണ്ട് ഒടിച്ചു നട്ടോ, വിത്തുപാകിയോ-ചട്ടിയിലോ, വെറും മണ്ണിലോ വളര്‍ത്താവുന്നതാണ്. ഇതിന്റെ വിത്തുകള്‍ വളരെ ചെറുതാണ്. പഴയ കല്ലുകെട്ടിയ കിണറുകളുടെ കല്ലിടുക്കുകളിലും ഈ ഔഷധസസ്യം വളര്‍ന്നു നില്‍ക്കുന്നത് കാണാം. വലിയ പരിചരണമോ വളപ്രേയോഗമോ കൂടാതെ വളരെ വേഗത്തില്‍ വളരുന്ന ഈ ഔഷധസസ്യം ആര്‍ക്കും നട്ടുപിടിപ്പിക്കാവുന്നതേയുള്ളൂ.
No comments:
Post a Comment